---
title: " ഹരിത തീരം പാലിയേറ്റീവ് ടൂള്‍ ക്ലിനിക്കിന് തുടക്കമായി"
english_title: "'Haritha Theeram' Palliative Tool Clinic launched."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371198/haritha-theeram-palliative-tool-clinic-launched"
published_at: "2026-07-08T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e195db95a3_2_0000_ATTACH__copy.JPG"
keywords: []
---

#  ഹരിത തീരം പാലിയേറ്റീവ് ടൂള്‍ ക്ലിനിക്കിന് തുടക്കമായി

> **Lead Summary:** **പാണ്ടിക്കോട്: **ഹരിത തീരം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യംഗ് ബ്രിഗേഡ്സ് അഡ്വാൻസ്ഡ് ഡിസാസ്റ്റർ മാനേജ്മെന്റ്, കോഴിക്കോട് പേരാമ്പ്രയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് ടൂള്‍ ക്ലിനിക്കിന് തുടക്കമായി.

## Article Content

**പാണ്ടിക്കോട്: **ഹരിത തീരം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യംഗ് ബ്രിഗേഡ്സ് അഡ്വാൻസ്ഡ് ഡിസാസ്റ്റർ മാനേജ്മെന്റ്, കോഴിക്കോട് പേരാമ്പ്രയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് ടൂള്‍ ക്ലിനിക്കിന് തുടക്കമായി.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള മികച്ച പിന്തുണയോടെയാണ് ടൂള്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.

രോഗികള്‍ക്കും കിടപ്പുരോഗികള്‍ക്കും ആവശ്യമായ പാലിയേറ്റീവ് ഉപകരണങ്ങള്‍ ലഭ്യമാക്കുക, സമൂഹത്തിലെ രോഗികള്‍ക്കും പ്രായമായവര്‍ക്കും ആവശ്യമായ വീല്‍ചെയര്‍, വാക്കര്‍, ക്രച്ച്, എയര്‍ ബെഡ്, കമോഡ് ചെയര്‍ തുടങ്ങിയ ഉപകരണങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിലൂടെ പാലിയേറ്റീവ് പരിചരണ രംഗത്ത് മാതൃകാപരമായ സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.

പേരാമ്പ്ര എംഎല്‍എ അഡ്വ. ഫാത്തിമ തഹിലിയപരിപാടി ഉദ്ഘാടനം ചെയ്തു. ട്രെയിനര്‍ ഹാരിസ് പുല്ലാളൂര്‍ പദ്ധതിയുടെ ലക്ഷ്യവും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. സഈദ് അയനിക്കല്‍ അധ്യക്ഷത വഹിച്ചു. 

വാര്‍ഡ് അംഗം അപര്‍ണ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷംസീന സ്വാഗതം പറഞ്ഞചടങ്ങില്‍ റഹന ഇക്ബാല്‍ നന്ദിയും പറഞ്ഞു.

ട്രൈനര്‍മാരായ ആബിദ സമീര്‍, സമീറ റഹ്‌മാന്‍, ഫജറുന്നിസ, റിഷാന, അസ്‌ന, ഫസീല, ഫസ്ലിയ, ഫൗസിയ, ജംഷീന, ഷാഹിന, തെല്‍ഹ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371198/haritha-theeram-palliative-tool-clinic-launched)