---
title: "വായനപക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും നടത്തി "
english_title: "Closing ceremony of the reading festival and commemoration of I.V. Das at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371235/closing-ceremony-of-the-reading-festival-and-commemoration-of-iv-das-at-koothali"
published_at: "2026-07-08T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e389da06ed_tre.jpg"
keywords: []
---

# വായനപക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും നടത്തി 

> **Lead Summary:** **കൂത്താളി : **കൂത്താളി ഇഎംഎസ് ഗ്രന്ഥാലയത്തിന്റ നേതൃത്വത്തില്‍ വായനപക്ഷാചരണ സമാപനവും അനുസ്മരണ പ്രഭാഷണവും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു.

## Article Content

**കൂത്താളി : **കൂത്താളി ഇഎംഎസ് ഗ്രന്ഥാലയത്തിന്റ നേതൃത്വത്തില്‍ വായനപക്ഷാചരണ സമാപനവും അനുസ്മരണ പ്രഭാഷണവും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു.

വയനപക്ഷാചരണ സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.എം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഐ.വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. സമാപന സമ്മേളനത്തോടനുബന്ധിച്ച് എസ് ഹരീഷ് എഴുതിയ പട്ടുനൂല്‍പുഴു എന്ന നോവല്‍ വീട്ടുമുറ്റ പുസ്തക ചര്‍ച്ച നടന്നു.

പി സുരേഷ് പുസ്തക വിതരണം നടത്തി. കെ.എന്‍ ബിനോയ്കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം എം.കെ മനോജ്, എസ്. റിഥ്വിന്‍, പി അച്യുതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371235/closing-ceremony-of-the-reading-festival-and-commemoration-of-iv-das-at-koothali)