---
title: "വായന പക്ഷാചരണവും അനുമോദനവും"
english_title: "Reading Fortnight and Felicitation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371249/reading-fortnight-and-felicitation"
published_at: "2026-07-08T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f3914592e7_2_0000_ATTACH__copy.JPG"
keywords: []
---

# വായന പക്ഷാചരണവും അനുമോദനവും

> **Lead Summary:** **പേരാമ്പ്ര:** അക്ഷര വീട് വായനശാല ഗ്രന്ഥാലയത്തില്‍ വായന പക്ഷാചരണത്തിന്റെ സമാപന പരിപാടിയും ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷാദ് പൊന്നം കണ്ടി പരിപാടി ഉല്‍ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** അക്ഷര വീട് വായനശാല ഗ്രന്ഥാലയത്തില്‍ വായന പക്ഷാചരണത്തിന്റെ സമാപന പരിപാടിയും ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷാദ് പൊന്നം കണ്ടി പരിപാടി ഉല്‍ഘാടനം ചെയ്തു.

ടി.എം ബാലകൃഷ്ണന്‍ ഐവിദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ഉന്നതവിജയം നേടിയ .എസ്എസ്എല്‍സി,+2, യുഎസ്എസ്, എല്‍എസ്എസ് തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്തംഗം വിതരണം ചെയ്തു.

ലൈബ്രറി പ്രസിഡന്റ് എം.എം രമേശന്‍ അധ്യക്ഷത വഹിച്ചു. എം.രാജന്‍ സ്വാഗതംപറഞ്ഞ ചടങ്ങിന് ടി.സി കുഞ്ഞിമൊയ്തീന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371249/reading-fortnight-and-felicitation)