---
title: "കേരള വ്യാപാരി വ്യവസായി സമിതി മേപ്പയൂര്‍ യൂണിറ്റ് സമ്മേളനം"
english_title: "Kerala Vyapari Vyavasayi Samithi Meppayur Unit Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371363/kerala-vyapari-vyavasayi-samithi-meppayur-unit-conference"
published_at: "2026-07-09T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f492106713_puls.JPG"
keywords: []
---

# കേരള വ്യാപാരി വ്യവസായി സമിതി മേപ്പയൂര്‍ യൂണിറ്റ് സമ്മേളനം

> **Lead Summary:** **മേപ്പയ്യൂര്‍: **കേരള വ്യാപാരി വ്യവസായി സമിതി മേപ്പയൂര്‍ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിനോടനുബന്ധിച്ച് ടൗണില്‍ ബാന്റ് മേളത്തോടെ പ്രകടനം നടത്തി. തുടര്‍ന്ന് വള്ളില്‍ കുഞ്ഞികണ്ണന്‍ പതാക ഉയര്‍ത്തി.വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്റ് സുര്യ അബ്ദുള്‍ ഗഫൂര്‍ സമ്മേളനം ഉദ്ഘടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **കേരള വ്യാപാരി വ്യവസായി സമിതി മേപ്പയൂര്‍ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിനോടനുബന്ധിച്ച് ടൗണില്‍ ബാന്റ് മേളത്തോടെ പ്രകടനം നടത്തി. തുടര്‍ന്ന് വള്ളില്‍ കുഞ്ഞികണ്ണന്‍ പതാക ഉയര്‍ത്തി.വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്റ് സുര്യ അബ്ദുള്‍ ഗഫൂര്‍ സമ്മേളനം ഉദ്ഘടനം ചെയ്തു.

യു.ബിജു അധ്യക്ഷത വഹിച്ചു. ശശി ഉദയ അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് ഉന്നത വിജയികളെ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത ഉപഹാരം നല്‍കി ആദരിച്ചു. നാരായണന്‍ എസ്‌ക്വയര്‍ വരവ്‌ചെലവ് കണക്കും, ഗഫൂര്‍ രാജധാനി സംഘടനാ റിപ്പോര്‍ട്ടും, അനസ് പ്രമേയവും അവതരിപ്പിച്ചു.

50 വര്‍ഷം പൂര്‍ത്തികരിച്ച ദേശാഭിമാനി പത്ര വിതരണ ഏജന്റ് കുഞ്ഞിരാമനെയും, മനോരമ പത്ര വിതരണ ഏജന്റ് ഗംഗാധരനേയും, കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടും തന്റെ സ്വന്തം പ്രയത്നത്താല്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക് നടത്തുന്ന ജനകീയ മുക്കിലെ രാജേനെയും, മികച്ച സംരംഭകയായ വിവ ചപ്പാത്തി ഉടമ കെ.എം പ്രബിനിനെയും, സൂര്യ അബ്ദുള്‍ ഗഫൂര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

വ്യാപരമിത്ര ആനുകൂല്യ വീതരണം സംഘടന ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ബി.എം മുഹമ്മദ്, എ.എം കുഞ്ഞിരാമന്‍, എ.പി ശ്രീജ, ലാനി, പ്രബിന തുടങ്ങിയവര്‍ സംസാരിച്ചു.

അസ്സയിനാര്‍ ചെറുവാളിയെ പ്രസിഡന്റായും,  യു.ബിജുവിനെ സെക്രട്ടറിയായും ,  ട്രഷറായി നാരായണന്‍ എസ് ക്വയറിനെയും യൂനിറ്റ് സമ്മേളനം തിരഞ്ഞെടുത്തു. രജീഷ് നിലമ്പൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നാരായണന്‍ കിടാവ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371363/kerala-vyapari-vyavasayi-samithi-meppayur-unit-conference)