---
title: " മഴക്കാല അപകട ബോധവല്‍ക്കരണ ക്ലാസും പ്രഥമശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു"
english_title: "Rainy season hazard awareness class and first aid training organized at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371385/rainy-season-hazard-awareness-class-and-first-aid-training-organized-at-perambra"
published_at: "2026-07-09T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f58aa2ba8d_uio.JPG"
keywords: []
---

#  മഴക്കാല അപകട ബോധവല്‍ക്കരണ ക്ലാസും പ്രഥമശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** കലിക്കറ്റ് യൂണിവേഴ്‌സിറ്റി പേരാമ്പ്ര റീജിയണല്‍ സെന്റര്‍ ബിഎസ് ഡബ്ലിയു വിദ്യാര്‍ത്ഥികളും തണല്‍ എന്‍ജിഒയും സംയുക്തമായി മഴക്കാല അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസും പ്രഥമശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** കലിക്കറ്റ് യൂണിവേഴ്‌സിറ്റി പേരാമ്പ്ര റീജിയണല്‍ സെന്റര്‍ ബിഎസ് ഡബ്ലിയു വിദ്യാര്‍ത്ഥികളും തണല്‍ എന്‍ജിഒയും സംയുക്തമായി മഴക്കാല അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസും പ്രഥമശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു.

സ്‌നിയ പാര്‍വണയുടെ അധ്യക്ഷതയില്‍ സ്‌കൂള്‍ ഡെപ്യൂട്ടി എച്ച്എം ഹരിപ്രമോദ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ പരിശീലന പരിപാടിക്ക് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ നേതൃത്വം നല്‍കി. മഴക്കാല അപകടങ്ങളെ കുറിച്ചും പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ഫയര്‍ ഓഫീസര്‍ വിശദീകരിച്ചു.

അടിയന്തരഘട്ടങ്ങളില്‍ സിപിആര്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂഷ പരിശീലനവും നല്‍കി. വിവിധതരം ഫയര്‍ എക്സ്റ്റിങ്യൂഷറുകള്‍ ഉപയോഗിക്കുന്നതും കുട്ടികളെ കൊണ്ട് പരിശീലിപ്പിച്ചു. യൂണിവേഴ്‌സിറ്റി റീജിയണല്‍ സെന്റര്‍ അധ്യാപകന്‍ സുമേഷ് മണിമലയില്‍ സംസാരിച്ചു. എസ് അലീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ കിരണ്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371385/rainy-season-hazard-awareness-class-and-first-aid-training-organized-at-perambra)