---
title: "സമഗ്ര ആരോഗ്യ പരിപാടി സംഘടിപ്പിച്ച് വേളം ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും"
english_title: "Velam Grama Panchayat and Family Health Center organize comprehensive health program"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371464/velam-grama-panchayat-and-family-health-center-organize-comprehensive-health-program"
published_at: "2026-07-09T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f9a91b6d36_velm.jpg"
keywords: []
---

# സമഗ്ര ആരോഗ്യ പരിപാടി സംഘടിപ്പിച്ച് വേളം ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും

> **Lead Summary:** **വേളം: **വേളം ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സമഗ്ര ആരോഗ്യ പരിപാടി സംഘടിപ്പിച്ചു. വാര്‍ഡ് 12 മഞ്ഞക്കുനി മദ്രസയില്‍ വെച്ച് നടന്ന ക്യാമ്പ് വേളം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ന്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തില്‍ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സൗദ അധ്യക്ഷത വഹിച്ചു.

## Article Content

**വേളം: **വേളം ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സമഗ്ര ആരോഗ്യ പരിപാടി സംഘടിപ്പിച്ചു. വാര്‍ഡ് 12 മഞ്ഞക്കുനി മദ്രസയില്‍ വെച്ച് നടന്ന ക്യാമ്പ് വേളം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ന്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തില്‍ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സൗദ അധ്യക്ഷത വഹിച്ചു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ സിറാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെ.കെ സലാം എന്നിവര്‍ ക്ലാസെടുത്തു. നാസര്‍, നാണു, അമ്മത് തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പിന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്, എംഎല്‍എസ് പി മാരായ ഫസീല, ജിന്‍സി സുരേഷ്, സ്നേഹ സുരക്ഷ പ്രൊജക്ട് ജീവനക്കാര്‍, ആശപ്രവര്‍ത്തകര്‍ എന്നിവര്‍ നേത്യത്വം നല്‍കി. ക്യാമ്പില്‍ ജീവിത ശൈലി രോഗനിര്‍ണ്ണയം, ക്യാന്‍സര്‍, ടിബി, മലേറിയ, അനീമിയ സ്‌ക്രീനിംഗ്, സുരക്ഷ സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം എന്നിവയും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371464/velam-grama-panchayat-and-family-health-center-organize-comprehensive-health-program)