---
title: "ബിജെപി മേപ്പയൂര്‍ മണ്ഡലം പഠന ശിബിരം സമാപിച്ചു"
english_title: "BJP concludes Meppayur constituency study camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371585/bjp-concludes-meppayur-constituency-study-camp"
published_at: "2026-07-10T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a508eee871f5_ytu.jpg"
keywords: []
---

# ബിജെപി മേപ്പയൂര്‍ മണ്ഡലം പഠന ശിബിരം സമാപിച്ചു

> **Lead Summary:** **മേപ്പയൂര്‍: **ബിജെപി മേപ്പയൂര്‍ മണ്ഡലം പഠന ശിബിരം സമാപിച്ചു. ബിജെപി സ്റ്റേറ്റ് സെല്‍ കോഡിനേറ്റര്‍ വി.കെ സജീവന്‍ ഉദ്ഘാടനം ചെയ്ത ശിബിരം പരിപാടിയാണ് സമാപിച്ചത്. കോഴിക്കോട് നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: കെ ദിലീപ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയൂര്‍: **ബിജെപി മേപ്പയൂര്‍ മണ്ഡലം പഠന ശിബിരം സമാപിച്ചു. ബിജെപി സ്റ്റേറ്റ് സെല്‍ കോഡിനേറ്റര്‍ വി.കെ സജീവന്‍ ഉദ്ഘാടനം ചെയ്ത ശിബിരം പരിപാടിയാണ് സമാപിച്ചത്. കോഴിക്കോട് നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: കെ ദിലീപ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

മണ്ഡലം ജനറല്‍ സെക്രട്ടറി മോഹനന്‍ ചാലിക്കര സ്വാഗതം പറഞ്ഞ ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് എം.കെ രൂപേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി.പി രാജേഷ്, ജില്ലാ സെക്രട്ടറി കെ.കെ രജീഷ്, എസ് സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.സി ബിനീഷ്, എസ് സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി മധു പുഴയരികത്ത് എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി നിഖില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371585/bjp-concludes-meppayur-constituency-study-camp)