---
title: "എസ് എസ് എഫ് കോഴിക്കോട് നോര്‍ത്ത് ജില്ലാ സാഹിത്യോത്സവത്തിന് തുടക്കമായി"
english_title: "The SSF Kozhikode North District Literary Festival has begun."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371591/the-ssf-kozhikode-north-district-literary-festival-has-begun"
published_at: "2026-07-10T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5095205bf2d_2_0000_ATTACH__copy.JPG"
keywords: []
---

# എസ് എസ് എഫ് കോഴിക്കോട് നോര്‍ത്ത് ജില്ലാ സാഹിത്യോത്സവത്തിന് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര: **എസ്എസ്എഫ് മുപ്പത്തി മൂന്നാമത് എഡിഷന്‍ കോഴിക്കോട് നോര്‍ത്ത് ജില്ലാ സാഹിത്യേത്സവിന് ഇന്ന് പേരാമ്പ്രയില്‍ തുടക്കമാവും. പേരാമ്പ്ര ചെമ്പ്ര റോഡ് ജംഗ്ഷനില്‍ വൈകുന്നേരം 4 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം പുറക്കാട് മുഹ്‌യിദ്ധീന്‍ കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തും.

## Article Content

**പേരാമ്പ്ര: **എസ്എസ്എഫ് മുപ്പത്തി മൂന്നാമത് എഡിഷന്‍ കോഴിക്കോട് നോര്‍ത്ത് ജില്ലാ സാഹിത്യേത്സവിന് ഇന്ന് പേരാമ്പ്രയില്‍ തുടക്കമാവും. പേരാമ്പ്ര ചെമ്പ്ര റോഡ് ജംഗ്ഷനില്‍ വൈകുന്നേരം 4 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം പുറക്കാട് മുഹ്‌യിദ്ധീന്‍ കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തും.

തുടര്‍ന്ന് സാംസ്‌കാരിക സദസ്സും ആത്മീയ സമ്മേളനവും നടക്കും. സാംസ്‌കാരിക സദസ് ബാലുശേരി നിയോജക മണ്ഡലം എംഎല്‍എ, വി.ടി സൂരജ് ഉദ്ഘാടനം ചെയ്യും. എസ്എസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി സി.ആര്‍.കെ മുഹമ്മദ് പ്രമേയ പ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുനീര്‍ എരവത്ത്, ഡോ: കെ കെ ഹനീഫ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എടത്തുംകര ഇബ്രാഹിം, രാജന്‍ മരുതേരി, എസ്.കെ സജീഷ്, കെ. മധു കൃഷ്ണന്‍, സി.പി.എ അസീസ്, എന്‍.പി വിധു, ബാബു കൈലാസ്, ബി.എം മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിക്കും.

രാത്രി ഏഴ് മണിക്ക് നടക്കുന്ന ആത്മീയ സംഗമത്തില്‍ ശംസുദ്ദീന്‍ സഅദി കൂരാച്ചുണ്ട് ഉദ്ഘാടനം ചെയ്യും. ഡോ: അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോല മുഖ്യപ്രഭാഷണം നടത്തും. ബശീര്‍ സഖാഫി കൈപ്രം പ്രമേയ പ്രഭാഷണം നടത്തും. സാഹിത്യേത്സവ് മത്സര പരിപാടികളുടെ ഉദ്ഘാടനം പ്രമുഖ സാഹിത്യ പ്രവര്‍ത്തകനും നോവലിസ്റ്റുമായ മനോജ് കുറൂര്‍ നിര്‍വ്വഹിക്കും.

ടി.കെ മുഹമ്മദ് റമീസ് പ്രമേയ പ്രഭാഷണം നടത്തും. കോഴിക്കോട് നോര്‍ത്ത് ജില്ലയിലെ ഏഴ് ഡിവിഷനുകളിലെ ആയിരത്തോളം പ്രതിഭകള്‍ പരിപാടിയില്‍ മാറ്റുരക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ജിഫ്‌രി, അഫ്‌സല്‍ കോളാരി, ബശീര്‍ സഖാഫി കൈപ്രം, മുഹമ്മദലി മാവൂര്‍, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, കെ.എം അബ്ദുല്‍ ഹമീദ് മുക്കം, പി. കെ ഇബ്രാഹിം മുസ്ലിയാര്‍ സലാല, അഡ്വ: വി.പി കെ ഉമറലി, ഹാഫിള് ശാഫി അഹ്‌സനി എന്നിവര്‍ സംബന്ധിക്കും.

പരിപാടിയുടെ ഭാഗമായി സാഹിത്യ ചര്‍ച്ചകളില്‍ സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, മനോജ് കുറൂര്‍, സി.മുഹമ്മദ് ഫൈസി, എസ്.കെ സജീഷ്, വിമീഷ് മണിയൂര്‍, സാജിദ് നടുവണ്ണൂര്‍, ടി.എ അലി അക്ബര്‍, റിഹാന്‍ റാഷിദ്, മുബശിര്‍ സഖാഫി കൈപ്രം, ഷഹബാസ് ചളിക്കോട് തുടങ്ങിയവര്‍ സംബന്ധിക്കും.

ഞായറാഴ്ച നടക്കുന്ന സമാപന സംഗമം കേന്ദ്ര ഹജ് കമ്മിറ്റി അംഗം സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ശാഫി പറമ്പില്‍ എം.പി മുഖ്യാഥിതി ആയിരിക്കും, സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടി അനുമോദന പ്രഭാഷണം നടത്തും.

ഇത് സംബന്ധിച്ച് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കൊച്ചേരി കുഞ്ഞബ്ദുള്ള സഖാഫി, ബഷീര്‍ സഖാഫി കൈപ്രം, വി.സി സജിത്, അസീസ് കൂരാച്ചുണ്ട്, സിദ്ധിക്ക് സഖാഫി കൈപ്രം തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371591/the-ssf-kozhikode-north-district-literary-festival-has-begun)