---
title: " ആവളയില്‍ തൂഫാന്‍ ഐക്യ ദാര്‍ഢ്യ സദസ്സ്"
english_title: "'Toofan' Solidarity Meeting at Aavala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371625/toofan-solidarity-meeting-at-aavala"
published_at: "2026-07-10T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50a3c11821d_puls.JPG"
keywords: []
---

#  ആവളയില്‍ തൂഫാന്‍ ഐക്യ ദാര്‍ഢ്യ സദസ്സ്

> **Lead Summary:** **ചെറുവണ്ണൂര്‍**: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ നടത്തുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച്‌കൊണ്ട് ആവള-മഠത്തില്‍ മുക്ക് ഹയാത്തുല്‍ ഇസ്ലാം സമാജത്തിന്റെ നേതൃത്വത്തില്‍ തൂഫാന്‍ ഐക്യ ദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ്ടു എന്നീ പരിക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

## Article Content

**ചെറുവണ്ണൂര്‍**: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ നടത്തുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച്‌കൊണ്ട് ആവള-മഠത്തില്‍ മുക്ക് ഹയാത്തുല്‍ ഇസ്ലാം സമാജത്തിന്റെ നേതൃത്വത്തില്‍ തൂഫാന്‍ ഐക്യ ദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ്ടു എന്നീ പരിക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

പരിപാടി ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തു കിണറുള്ളതില്‍ ഉദ്ഘാടനം ചെയ്തു. അനസ് ബിന്‍ കരീം അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം എന്‍് പ്രമോദ് ദാസ് അവാര്‍ഡ് ദാനം നടത്തി.

മഹല്ല് ഖത്തീബ് അഷറഫ് കള്ളാട് ലഹരി വിരുദ്ധ സന്ദേശം നല്‍കി. റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടര്‍ കുഞ്ഞബ്ദുള്ള ചിറക്കര തൂഫാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഷറഫ് ചിറക്കര, സി.എം അബ്ദുല്‍ കരീം, വി .സി മൊയ്തു ഹാജി, എം.ടി ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371625/toofan-solidarity-meeting-at-aavala)