---
title: "റോഡ് നിര്‍മ്മാണത്തിലെ അനാസ്ഥ; പ്രതിഷേധ സംഗമം നടത്തി യൂത്ത് കോണ്‍ഗ്രസ് "
english_title: "Youth Congress holds protest rally against negligence in road construction at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371635/youth-congress-holds-protest-rally-against-negligence-in-road-construction-at-meppayoor"
published_at: "2026-07-10T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50af67c5b0f_pry.jpg"
keywords: []
---

# റോഡ് നിര്‍മ്മാണത്തിലെ അനാസ്ഥ; പ്രതിഷേധ സംഗമം നടത്തി യൂത്ത് കോണ്‍ഗ്രസ് 

> **Lead Summary:** **മേപ്പയൂര്‍**: റോഡ് നിര്‍മ്മാണത്തിലെ അനാസ്ഥക്കെതിരെ പ്രതിഷേധ സംഗമം നടത്തി യൂത്ത് കോണ്‍ഗ്രസ്. മേപ്പയൂര്‍-ചെറുവണ്ണൂര്‍-ആവള റോഡ് നിര്‍മ്മാണത്തില്‍ കരാറുകാര്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തിയത്.

## Article Content

**മേപ്പയൂര്‍**: റോഡ് നിര്‍മ്മാണത്തിലെ അനാസ്ഥക്കെതിരെ പ്രതിഷേധ സംഗമം നടത്തി യൂത്ത് കോണ്‍ഗ്രസ്. മേപ്പയൂര്‍-ചെറുവണ്ണൂര്‍-ആവള റോഡ് നിര്‍മ്മാണത്തില്‍ കരാറുകാര്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തിയത്.

ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരത്തിലേക്ക് നീങ്ങുമെന്നും അവര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി നജീബ് ഉദ്ഘാടനം ചെയ്തു. ഫൈസല്‍ പാലിശ്ശേരി, സെജീര്‍ പന്നിമുക്ക്, ഇ ഷാഫി ആവള, ഭാസില്‍ പാലിശ്ശേരി, ദിഗേഷ്, ഷാഫി കാക്കരമുക്കു എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371635/youth-congress-holds-protest-rally-against-negligence-in-road-construction-at-meppayoor)