---
title: "എസ്എസ്എഫ് മുപ്പത്തി മൂന്നാമത് എഡിഷന്‍ കോഴിക്കോട് നോര്‍ത്ത് ജില്ലാ സാഹിത്യോത്സവം പേരാമ്പ്രയില്‍ തുടങ്ങി"
english_title: "The 33rd edition of the SSF Kozhikode North District Literature Festival has begun in Perambra."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371804/the-33rd-edition-of-the-ssf-kozhikode-north-district-literature-festival-has-begun-in-perambra"
published_at: "2026-07-11T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51e2687b93d_puls.JPG"
keywords: []
---

# എസ്എസ്എഫ് മുപ്പത്തി മൂന്നാമത് എഡിഷന്‍ കോഴിക്കോട് നോര്‍ത്ത് ജില്ലാ സാഹിത്യോത്സവം പേരാമ്പ്രയില്‍ തുടങ്ങി

> **Lead Summary:** **പേരാമ്പ്ര:** എസ്എസ്എഫ് മുപ്പത്തി മൂന്നാമത് എഡിഷന്‍ കോഴിക്കോട് നോര്‍ത്ത് ജില്ലാ സാഹിത്യോത്സവം പേരാമ്പ്രയില്‍ തുടങ്ങി.

## Article Content

**പേരാമ്പ്ര:** എസ്എസ്എഫ് മുപ്പത്തി മൂന്നാമത് എഡിഷന്‍ കോഴിക്കോട് നോര്‍ത്ത് ജില്ലാ സാഹിത്യോത്സവം പേരാമ്പ്രയില്‍ തുടങ്ങി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം പുറക്കാട് മുഹ്‌യിദ്ധീന്‍ കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സദസ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. ബഷീര്‍ സഖാഫി കൈപ്രം അധ്യക്ഷത വഹിച്ചു.

എസ്എസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി സി.ആര്‍.കെ മുഹമ്മദ് പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഡോ കെ.കെ ഹനീഫ, രാജന്‍ മരുതേരി, കെ് മധുകൃഷ്ണന്‍, ബി.എം മുഹമ്മദ്, ഒ.പി മുഹമ്മദ്, കാസിം ഹാജി നൊച്ചാട്, എം.പി മൂസ തുടങ്ങിയവര്‍ സംബന്ധിച്ചു. വി.സി സാജിദ് സ്വാഗതം പറഞ്ഞ ചടങ്ങിന് സിദ്ദീഖ് സഖാഫി കൈപ്രം നന്ദിയും പറഞ്ഞു.

വൈകീട്ട് നടന്ന ആത്മീയ സംഗമം ശംസുദ്ദീന്‍ സഅദി കൂരാച്ചുണ്ട് ഉദ്ഘാടനം ചെയ്തു. കുഞ്ഞബ്ദുല്ല സഖാഫി കോച്ചേരി അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റസാഖ് ബദവി കുട്ടോത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോല മുഖ്യ പ്രഭാഷണം നടത്തി. ജാബിര്‍ നെരോത്ത് പ്രമേയ പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371804/the-33rd-edition-of-the-ssf-kozhikode-north-district-literature-festival-has-begun-in-perambra)