---
title: "പി.ഹംസ മൗലവി അനുസ്മരണം സംഘടിപ്പിച്ചു."
english_title: "P. Hamsa Maulavi commemoration organized."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371863/p-hamsa-maulavi-commemoration-organized"
published_at: "2026-07-11T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5251f358a29_puls.JPG"
keywords: []
---

# പി.ഹംസ മൗലവി അനുസ്മരണം സംഘടിപ്പിച്ചു.

> **Lead Summary:** **അരിക്കുളം: **അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പി.ഹംസ മൗലവി അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം ലീഗ് പ്രസിഡണ്ട് ആര്‍.കെ.മുനീര്‍ അനുസ്മരണംപരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**അരിക്കുളം: **അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പി.ഹംസ മൗലവി അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം ലീഗ് പ്രസിഡണ്ട് ആര്‍.കെ.മുനീര്‍ അനുസ്മരണംപരിപാടി ഉദ്ഘാടനം ചെയ്തു.

അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും പ്രമുഖ പണ്ഡിതനുമായ പി.ഹംസ മൗലവി നാട്ടില്‍ മതേതരത്വം നില നിര്‍ത്തുന്നതില്‍വലിയ പങ്ക് വഹിച്ച മഹാമനീഷിയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി അധ്യക്ഷത വഹിച്ചു. സി. നാസര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി വി.വി.എം ബഷീര്‍, കെ.എം.മുഹമ്മദ്, അമ്മത് പൊയിലങ്ങല്‍, എന്‍.കെ അഷ്‌റഫ്, ആവള മുഹമ്മദ്, പി.പി.കെ.അബ്ദുളള, കെ.എം. അബ്ദുസ്സലാം, കെ.സി. ഇബ്രാഹിം, എന്‍.എം.കുഞ്ഞമ്മദ്, സീനത്ത് വടക്കയില്‍, മര്‍വ്വ അരിക്കുളം,സുഹ്‌റ രയരോത്ത് തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371863/p-hamsa-maulavi-commemoration-organized)