---
title: "പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്‌നേഹാദരം 2026 സംഘടിപ്പിക്കുന്നു"
english_title: "Perambra Merchants Association organizes Snehadaram 2026"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371878/perambra-merchants-association-organizes-snehadaram-2026"
published_at: "2026-07-11T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a52283588fa3_vyyyyy.jpg"
keywords: []
---

# പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്‌നേഹാദരം 2026 സംഘടിപ്പിക്കുന്നു

> **Lead Summary:** **പേരാമ്പ്ര: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹാദരം 2026 നാളെ വൈകുന്നേരം 3 മണിക്ക് പേരാമ്പ്ര ബൈപാസ് റോഡ് ജംഗ്ഷന്‍, എല്‍ഐസി ഓഫീസിന് സമീപമുള്ള നൂക്ക ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹാദരം 2026 നാളെ വൈകുന്നേരം 3 മണിക്ക് പേരാമ്പ്ര ബൈപാസ് റോഡ് ജംഗ്ഷന്‍, എല്‍ഐസി ഓഫീസിന് സമീപമുള്ള നൂക്ക ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എംഎല്‍എ ഫാത്തിമ തഹലിയയ്ക്കും പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ക്കുമുള്ള സ്വീകരണവും, പേരാമ്പ്രയിലെ വ്യാപാര മേഖലയില്‍ നിന്നും ഈ കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കച്ചവടക്കാര്‍, പീടിക തൊഴിലാളികള്‍, കയറ്റിറക്ക് തൊഴിലാളികള്‍ എന്നിവരുടെ മക്കള്‍ക്കുള്ള അനുമോദന സദസും സംഘടിപ്പിക്കുന്നു.

അഡ്വ: ഫാത്തിമ തഹലിയ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിക്കും. പേരാമ്പ്ര കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സുരേഷ് ബാബു കൈലാസ് അധ്യക്ഷത വഹിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല പ്രസിഡണ്ട് പി.കെ. ബാപ്പു ഹാജി മുഖ്യപ്രഭാഷണം നടത്തും.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ജിജി കെ. തോമസ്, സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം സലീം രാമനാട്ടുകര എന്നിവര്‍ പങ്കെടുക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് ഷരീഫ് ചീക്കിലോട് ഉപഹാര സമര്‍പ്പണം നടത്തും.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര വര്‍ക്കിംഗ് പ്രസിഡണ്ട് ഒ.പി. മുഹമ്മദ്,വൈസ് പ്രസിഡന്റ്മാരായ അബ്ദുല്‍സലാം ബാദുഷ, സാജിദ് ഊരാളത്ത്, സി.എം. അഹമ്മദ് കോയ, സലീം മണവയല്‍, ജയകൃഷ്ണന്‍ നോവ, യു.വി. ബാബുരാജ്, സെക്രട്ടറിമാരായ സന്ദീപന്‍ കോരന്‍കണ്ടി, വി.പി. സുരേഷ് വീലിംഗ്, വി.എന്‍. നൗഫല്‍, എന്‍.കെ. മുസ്തഫ, മുഹമ്മദ് കിംഗ്, ശിവന്‍ ശിവശക്തി, ചന്ദ്രന്‍ ഭാരത്, മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് വി.പി. മൂസ, വനിതാ വിംഗ് ജില്ലാ ട്രഷറര്‍ വിജയലക്ഷ്മി നമ്പ്യാര്‍, യൂത്ത് വിംഗ് പ്രസിഡണ്ട് ഫിറാസ് കല്ലാട്ട്, വനിത വിംഗ് പ്രസിഡണ്ട് ജലജ ചന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കും.

പേരാമ്പ്ര കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി ബഷീര്‍ പരിയാരത്ത് സ്വാഗതം പറയുന്ന ചടങ്ങില്‍ ട്രഷറര്‍ മുനീര്‍ അര്‍ശ് നന്ദിയും പറയും.

വാര്‍ത്ത സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ്, ഒ.പി മുഹമ്മദ്, മുനീര്‍ അര്‍ശ്, ബഷീര്‍ പരിയാരത്ത്, മുഹമ്മദ് കിംഗ്, സി.എം അഹമ്മദ് കോയ, സന്ദീപ് കോരന്‍ കണ്ടി, സാജിദ് ഊരാളത്ത്, ബാബു ശ്രീലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371878/perambra-merchants-association-organizes-snehadaram-2026)