---
title: "ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ജില്ലാതല യോഗം സംഘടിപ്പിച്ച് റസിഡന്‍സ് അസോസിയേഷന്‍"
english_title: "Residence association organizes district-level meeting to intensify anti-drug activities."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371918/residence-association-organizes-district-level-meeting-to-intensify-anti-drug-activities"
published_at: "2026-07-11T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a525ebc2abff_puls.JPG"
keywords: []
---

# ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ജില്ലാതല യോഗം സംഘടിപ്പിച്ച് റസിഡന്‍സ് അസോസിയേഷന്‍

> **Lead Summary:** **പേരാമ്പ്ര: **ജില്ലയിലെ പോലീസ് ജനസൗഹൃദം മെച്ചപ്പെടുത്തുന്നതിനും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുമായി റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ ജില്ലാതല യോഗം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ജില്ലയിലെ പോലീസ് ജനസൗഹൃദം മെച്ചപ്പെടുത്തുന്നതിനും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുമായി റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ ജില്ലാതല യോഗം സംഘടിപ്പിച്ചു.

പേരാമ്പ്ര ടൗണ്‍ഹാളില്‍ വെച്ച് നടന്ന ജില്ലാതല യോഗം കോഴിക്കോട് റൂറല്‍ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ എസ്.പി നോഡല്‍ ഓഫീസര്‍ സോഷ്യല്‍ പോലീസ് കോഴിക്കോട് റൂറല്‍ രമേശന്‍ വി അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് മുഖ്യ അഥിതിയായി. താമരശ്ശേരി സബ്ഡിവിഷന്‍ ഡിവൈഎസ്പി വിനോദ് കുമാര്‍ എം, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ടി.ഉത്തംദാസ്, നാദാപുരം സബ്ഡിവിഷന്‍ ഡിവൈഎസ്പി കെ.ജി പ്രവീണ്‍ കുമാര്‍, വടകര സബ്ഡിവിഷന്‍ ഡിവൈഎസ്പി സനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലയിലെ വിവിധ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തങ്ങളുടെ പ്രദേശങ്ങളിലെ ലഹരി മാഫിയ വിഷയങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. പേരാമ്പ്ര ഡിവിഷന്‍ ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ് ടി.എ അഗസ്റ്റിന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ ഐപിഎസ്എച്ച് ഒ ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371918/residence-association-organizes-district-level-meeting-to-intensify-anti-drug-activities)