---
title: " പേരാമ്പ്ര: സ്വാഗതസംഘം ചതയദിനാഘോഷ കമ്മറ്റി രൂപീകരിച്ചു."
english_title: "Perambra: A reception committee has been formed for the Chadaya Dina celebrations."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371925/perambra-a-reception-committee-has-been-formed-for-the-chadaya-dina-celebrations"
published_at: "2026-07-11T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a526fe46f864_puls.JPG"
keywords: []
---

#  പേരാമ്പ്ര: സ്വാഗതസംഘം ചതയദിനാഘോഷ കമ്മറ്റി രൂപീകരിച്ചു.

> **Lead Summary:** **പേരാമ്പ്ര; **എസ്എന്‍ഡിപി ** **സ്വാഗതസംഘം ചതയദിനാഘോഷ കമ്മറ്റി രൂപീകരിച്ചു. എസ്എന്‍ഡിപി യോഗം പേരാമ്പ്ര യൂണിയന്‍ 172-ാം ചതയദിനാഘോഷം വിപുലമായി കൊണ്ടാടാന്‍ തീരുമാനിച്ചു. യോഗത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ പി.

## Article Content

**പേരാമ്പ്ര; **എസ്എന്‍ഡിപി ** **സ്വാഗതസംഘം ചതയദിനാഘോഷ കമ്മറ്റി രൂപീകരിച്ചു. എസ്എന്‍ഡിപി യോഗം പേരാമ്പ്ര യൂണിയന്‍ 172-ാം ചതയദിനാഘോഷം വിപുലമായി കൊണ്ടാടാന്‍ തീരുമാനിച്ചു. യോഗത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ പി.

ദാസന്‍ കൊയിലാണ്ടിഅധ്യക്ഷത വഹിച്ചു.

കണ്‍വീനര്‍ മോഹനന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വനിതാസംഘം പ്രസിഡന്റ് സുശീല, സി. പി. രാഘവന്‍, പി. എം. കുഞ്ഞിക്കണ്ണരാന്‍, പി.പി. കുഞ്ഞിക്കണ്ണന്‍, രാജന്‍ കൂത്താളി, ശശി ചാത്തഞ്ചേരി,   ബാബു കാരയാട് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് സ്വാഗതസംഘം ഭാരവാഹികളായി പ്രസുന്‍ കല്ലോട് ചെയര്‍മാന്‍, ശ്രീജ സുരേഷ്, ബാലകൃഷ്ണന്‍ കൂരാച്ചുണ്ട് പി. പി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും, ജനറല്‍കണ്‍വീനര്‍ ബാബു കാരയാട്, ജോയിന്റ് കണ്‍വീനര്‍മാരായിപി. കെ. സഹദേവന്‍ കോട്ടൂര്‍, സത്യന്‍ കടിയങ്ങാട്, നാരായണന്‍ പാലേരി , കെ. എം. ചന്ദ്രന്‍ കൂത്താളി എന്നിവരെയും; കോര്‍ഡിനേറ്ററായി രാജന്‍ കുന്നുമ്മലിനെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371925/perambra-a-reception-committee-has-been-formed-for-the-chadaya-dina-celebrations)