---
title: "എം.ഡി.എം.എയുമായി ബന്ധപ്പെട്ട കേസില്‍ പേരാമ്പ്ര സ്വദേശിയായ യുവതി പിടിയില്‍"
english_title: "Woman from Perambra arrested in case related to MDMA."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371955/woman-from-perambra-arrested-in-case-related-to-mdma"
published_at: "2026-07-12T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a531bc8cab1f_Untitled-1_copy.JPG"
keywords: []
---

# എം.ഡി.എം.എയുമായി ബന്ധപ്പെട്ട കേസില്‍ പേരാമ്പ്ര സ്വദേശിയായ യുവതി പിടിയില്‍

> **Lead Summary:** **പേരാമ്പ്ര: **എംഡിഎംഎ വില്‍പ്പനയുമായി ബന്ധപ്പെട്ട് പണമിടപാട് നടത്തിയ യുവതി വടകര പൊലീസിന്റെ പിടിയില്‍. പേരാമ്പ്ര സ്വദേശി കീര്‍ത്തനയാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്‌ക്വാഡും വടകര പൊലീസും ചേര്‍ന്നാണ് പേരാമ്പ്രയില്‍ നിന്നും യുവതിയെ പിടികൂടിയത്.

## Article Content

**പേരാമ്പ്ര: **എംഡിഎംഎ വില്‍പ്പനയുമായി ബന്ധപ്പെട്ട് പണമിടപാട് നടത്തിയ യുവതി വടകര പൊലീസിന്റെ പിടിയില്‍. പേരാമ്പ്ര സ്വദേശി കീര്‍ത്തനയാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്‌ക്വാഡും വടകര പൊലീസും ചേര്‍ന്നാണ് പേരാമ്പ്രയില്‍ നിന്നും യുവതിയെ പിടികൂടിയത്.

എംഡിഎംഎ ആവശ്യക്കാര്‍ കീര്‍ത്തനയുടെ അക്കൗണ്ട് വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. ലക്ഷങ്ങളാണ് ഇവരുടെ അക്കൗണ്ടില്‍ എത്തിക്കൊണ്ടിരുന്നത് കഴിഞ്ഞദിവസം ആവിക്കല്‍ സ്വദേശിയെ എംഡിഎം.എയുമായി പിടികൂടിയിരുന്നു. ഇയാളുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കീര്‍ത്തനയില്‍ എത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371955/woman-from-perambra-arrested-in-case-related-to-mdma)