---
title: "ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെയര്‍, ഓഫീസ്, ഹസ്ത ഓഫീസ് തുറന്നു"
english_title: "District Panchayat Member Care Office and 'Hasta' Office inaugurated."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372040/district-panchayat-member-care-office-and-hasta-office-inaugurated"
published_at: "2026-07-12T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a53b633704c6_puls.JPG"
keywords: []
---

# ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെയര്‍, ഓഫീസ്, ഹസ്ത ഓഫീസ് തുറന്നു

> **Lead Summary:** **പേരാമ്പ്ര :** ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും മേപ്പയ്യൂര്‍ ഡിവിഷന്‍ മെമ്പറുമായ മുനീര്‍ എരവത്തിന്റെ മെമ്പര്‍ കെയര്‍ ഓഫീസിന്റെ ഉദ്ഘാടനവും, ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാനവും, മെമ്പര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി മേപ്പച്ചൂരില്‍ നടത്തിയ മെഗാ തൊഴില്‍ മേള വഴി ജോലി ലഭിച്ചവര്‍ക്കുള്ള ഓഫര്‍ ലെറ്ററിന്റെ വിതരണവും സംഘടിപ്പിച്ചു. 

## Article Content

**പേരാമ്പ്ര :** ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും മേപ്പയ്യൂര്‍ ഡിവിഷന്‍ മെമ്പറുമായ മുനീര്‍ എരവത്തിന്റെ മെമ്പര്‍ കെയര്‍ ഓഫീസിന്റെ ഉദ്ഘാടനവും, ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാനവും, മെമ്പര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി മേപ്പച്ചൂരില്‍ നടത്തിയ മെഗാ തൊഴില്‍ മേള വഴി ജോലി ലഭിച്ചവര്‍ക്കുള്ള ഓഫര്‍ ലെറ്ററിന്റെ വിതരണവും സംഘടിപ്പിച്ചു. 

പേരാമ്പ്ര ദീജ ഹോസ്പിറ്റലിന് മുന്‍വശം അമ്പാടി ബില്‍ഡിംഗിലാണ് മെമ്പര്‍ കെയര്‍ ഓഫീസും ഹസ്ത ഓഫീസും പ്രവര്‍ത്തനമാരംഭിച്ചത്. മെമ്പര്‍ കെയര്‍ ഓഫീസിന്റെ ഉദ്ഘാടനം കൊയിലാണ്ടി എംഎല്‍എ അഡ്വ. കെ പ്രവീണ്‍ കുമാര്‍ നിര്‍വ്വഹിച്ചു.

ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് എംഎല്‍എ അഡ്വ ഫാത്തിമ തഹിലിയ ഉദ്ഘാടനം ചെയ്തു. മെഗാ തൊഴില്‍ മേള ഓഫര്‍ ലെറ്റര്‍ വിതരണം ബാലുശ്ശേരി എംഎല്‍എ വി.ടി സൂരജ് നിര്‍വ്വഹിച്ചു.

ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അധ്യക്ഷന്‍ മുനീര്‍ ഏരവത്ത് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി മുഖ്യപ്രഭാഷണം നടത്തി.

ജില്ല പഞ്ചായത്ത് അംഗങ്ങളായ ഡോ. കെ. കെ ഹനീഫ, മിസ്ഹബ് കീഴരിയൂര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറമ്മല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ലതിക വിനോദ് , നസീമ വാഴയില്‍, ഉമ്മര്‍ തണ്ടോറ, നളിനി നല്ലൂര്‍, മോളി തോമസ്, അസീഫ പടന്നയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജന്‍ മരുതേരി, കെ.കെ സുവര്‍ണ്ണ, വി.ബി രാജേഷ്, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരായ സത്യന്‍ കടിയങ്ങാട്, ഇ. അശോകന്‍, കെ.പി. വേണുഗോപാല്‍, ടി.കെ ലത്തീഫ്, ടി.പി ചന്ദ്രന്‍,പി. വാസു, രാജേഷ് കീഴരിയൂര്‍, കെ. മധു കൃഷ്ണന്‍, കെ.പി രാമചന്ദ്രന്‍, മനോജ് എടാണി, മനോജ് ആവള , എ.കെ തറുവയ് ഹാജി, സുരേഷ് വാളൂര്‍, സുരേഷ് ബാബു കൈലാസ്, ഒ.പി മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഇബ്രാഹിം എടത്തുംകര, ജിതേഷ് മുതുകാട്, എസ്. സുനന്ദ്, കെ. മൊയ്തു, ഇ.കെ ബാലകൃഷ്ണന്‍, റഹീന അറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഹസ്ത സെക്രട്ടറി ഒ.എം രാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ കെ പ്രദീപന്‍ നന്ദിയും പറഞ്ഞു.  ദേശീയ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് സെലക്ഷന്‍ ലഭിച്ച പേരാമ്പ്ര സ്വദേശിനി ശ്രേയ എംഎസിനെ ആദരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372040/district-panchayat-member-care-office-and-hasta-office-inaugurated)