---
title: "സ്ത്രീസമൂഹം കരുത്താര്‍ജിക്കണം ; എം.എസ്. താര "
english_title: "Feminism must be strengthened; MS. Tara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37210/feminism-must-be-strengthened-ms-tara"
published_at: "2022-04-12T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6255200933917_FEM1.jpg"
keywords: []
---

# സ്ത്രീസമൂഹം കരുത്താര്‍ജിക്കണം ; എം.എസ്. താര 

> **Lead Summary:** **പേരാമ്പ്ര** : സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനും സ്ത്രീസമൂഹം കരുത്താര്‍ജിക്കണമെന്ന് സംസ്ഥാന വനിതാകമ്മിഷന്‍ അംഗം എം.എസ്. താര പറഞ്ഞു.

## Article Content

**പേരാമ്പ്ര** : സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനും സ്ത്രീസമൂഹം കരുത്താര്‍ജിക്കണമെന്ന് സംസ്ഥാന വനിതാകമ്മിഷന്‍ അംഗം എം.എസ്. താര പറഞ്ഞു.

എഐവൈഎഫ് ജില്ലാ യുവതി ക്യാമ്പ് പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം എന്‍. നിമിഷ അധ്യക്ഷയായി.

സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രജിത, സിപിഐ മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത്, എഐവൈഎഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, ജില്ലാ പ്രസിഡന്റ് കെ.പി. ബിനൂപ്, ജില്ലാ വൈസ് പ്രസിഡന്റ് എന്‍. അനുശ്രീ, സംസ്ഥാന കമ്മിറ്റി അംഗം അഭിജിത്ത് കോറോത്ത്, അബിത പുന്നക്കോട്ട്, കെ.എം. ബിജിഷ എന്നിവര്‍ സംസാരിച്ചു.

ജില്ലാ യുവതി സബ്കമ്മിറ്റി പുതിയ ഭാരവാഹികള്‍ എന്‍. അനുശ്രീ (കണ്‍വീനര്‍), എന്‍. നിമിഷ, അബിത പുന്നക്കോട്ട് (ജോയിന്റ് കണ്‍വീനര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37210/feminism-must-be-strengthened-ms-tara)