---
title: "നൊച്ചാട് ഓട്ടോ കോ-ഓഡിനേഷന്റെ ഇന്നത്തെ ഓട്ടം ആദികിരണിനുവേണ്ടി "
english_title: "Today's race of Nochchad Auto Co-ordination for Adikiran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37211/todays-race-of-nochchad-auto-co-ordination-for-adikiran"
published_at: "2022-04-12T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62552491c8b3e_0000adikiran 1.jpg"
keywords: []
---

# നൊച്ചാട് ഓട്ടോ കോ-ഓഡിനേഷന്റെ ഇന്നത്തെ ഓട്ടം ആദികിരണിനുവേണ്ടി 

> **Lead Summary:** **പേരാമ്പ്ര**: നൊച്ചാട് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി ആദികിരണിന്റെ ചികിത്സ സഹായത്തിന് ഫണ്ട് സ്വരുപിക്കാന്‍ വെള്ളിയൂര്‍ നൊച്ചാട് ഓട്ടോ കോ-ഓഡിനേഷന്‍ ഒരു ദിവസത്തെ വേതനം നല്‍കുന്നു.

## Article Content

**പേരാമ്പ്ര**: നൊച്ചാട് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി ആദികിരണിന്റെ ചികിത്സ സഹായത്തിന് ഫണ്ട് സ്വരുപിക്കാന്‍ വെള്ളിയൂര്‍ നൊച്ചാട് ഓട്ടോ കോ-ഓഡിനേഷന്‍ ഒരു ദിവസത്തെ വേതനം നല്‍കുന്നു.

ഇരു വൃക്കകളും തകരാറിലായി ചികിത്സയിലുള്ള പുളിയോട്ട് മുക്കിലെ നീലഞ്ചേരി വീട്ടില്‍ ആദികിരണിന് ഒരു കൈത്താങ്ങായി വെള്ളിയൂര്‍ നൊച്ചാട് ഓട്ടോ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നത്തെ വേതനം നല്‍കുന്നു.

ഇരു വൃക്കകളും തകരാറിലായി ചികിത്സയിലുള്ള ആദിക്ക് പിതാവ് രതീഷ് വൃക്കനല്‍കാന്‍ തയ്യാറാണെങ്കിലും ചികിത്സ ചെലവ് 25 ലക്ഷം രൂപ വരും. നിര്‍ദ്ദരരായ കുടുംബത്തിന് ചെറിയ ഒരു കൈത്താങ്ങാണ് നൊച്ചാട് ഓട്ടോ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കുന്നത്.

നൊച്ചാട് ഗ്രാമപഞ്ചായാത്ത് പതിനൊന്നാം വാര്‍ഡ് അംഗം കെ.മധു ക്യഷ്ണന്‍ ഓട്ടം ഫ്‌ളാഗ്ഓഫ് ചെയ്തു. കെ.കെ.കബീര്‍ അദ്ധ്യക്ഷതവഹിച്ചു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം സനില ചെറുവറ്റ സംസാരിച്ചു. വി.പി നസീര്‍, പി.കെ. മഹേഷ്, വി.പി. ഷാജു, കെ.എം. റഷീദ്, സി.പി.സജീവന്‍,  എ.വി. സന്തോഷ്, പി.കെ ധനീഷ്  എന്നിവര്‍ പങ്കെടുത്തു.

കണ്‍വീനര്‍ എ.എം. അനീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അമ്മത് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37211/todays-race-of-nochchad-auto-co-ordination-for-adikiran)