---
title: "നൊച്ചാട് 15-ാം വാര്‍ഡില്‍ കാന്‍സര്‍ കെയര്‍ പദ്ധതിക്ക് തുടക്കമായി"
english_title: "Cancer care project launched in Ward 15, Nochadu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372112/cancer-care-project-launched-in-ward-15-nochadu"
published_at: "2026-07-13T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54822416d4a_nochad.jpg"
keywords: []
---

# നൊച്ചാട് 15-ാം വാര്‍ഡില്‍ കാന്‍സര്‍ കെയര്‍ പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് 15-ാം വാര്‍ഡില്‍ കാന്‍സര്‍ കെയര്‍ പദ്ധതിക്ക് തുടക്കമായി. നൊച്ചാട് പ്രദേശത്തെ കാന്‍സര്‍ രോഗികള്‍ക്കാവിശ്യമായ മരുന്നും മറ്റ് ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ കാന്‍സര്‍ കെയര്‍ പദ്ധതി ആരംഭിച്ചു. രോഗനിര്‍ണ്ണയ ക്യാമ്പ്, മരുന്ന് വിതരണം, രോഗീ പരിചരണം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

## Article Content

**പേരാമ്പ്ര: **നൊച്ചാട് 15-ാം വാര്‍ഡില്‍ കാന്‍സര്‍ കെയര്‍ പദ്ധതിക്ക് തുടക്കമായി. നൊച്ചാട് പ്രദേശത്തെ കാന്‍സര്‍ രോഗികള്‍ക്കാവിശ്യമായ മരുന്നും മറ്റ് ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ കാന്‍സര്‍ കെയര്‍ പദ്ധതി ആരംഭിച്ചു. രോഗനിര്‍ണ്ണയ ക്യാമ്പ്, മരുന്ന് വിതരണം, രോഗീ പരിചരണം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

പദ്ധതിയുടെ ഉദ്ഘാടനവും ഉന്നത വിജയികളെ അനുമോദിക്കലും അഡ്വ: കെ പ്രവീണ്‍ കുമാര്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം സി.കെ അജീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മല്‍, നൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബുരാജ് എന്നിവര്‍ മുഖ്യാതിഥികളായി.

ബ്ലോക്ക് അംഗം സുവര്‍ണ്ണ, വാര്‍ഡ് അംഗങ്ങളായ റസ്ല സിറാജ്, എസ്.കെ അസൈനാര്‍, ഇ.ടി നസീറ, സ്വപ്ന റനീഷ്, സിറാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പ്രകാശന്‍, സത്യന്‍ കടിയങ്ങാട്, പി.എം പ്രകാശന്‍, രാജന്‍ കണ്ടോത്ത്, പി.കെ മോഹനന്‍, ടി കുഞ്ഞമ്മത്, എ.വി സന്തോഷ്, വി.കെ ബഷീര്‍, പി.സി ഹൈറുന്നീസ, വി.പി ജാബിര്‍, ബിബീഷ് മരുതോളി, വികാസ് മരുതോളി, ഇസ്ഹാക്ക് കിഴക്കയില്‍, ടി.ടി അബ്ദുല്‍സലാം, എ.വി ബാബു, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ദിലീപ് കണ്ടോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

വേണു മുരിക്കഞ്ചേരി, പ്രവീണ ചെക്കുവായി, ഷറീന അബ്ദുള്ള കുട്ടി, സജാദ്, കൂമുള്ളോട് അബ്ദുള്ളകുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372112/cancer-care-project-launched-in-ward-15-nochadu)