---
title: "പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്‌നേഹാദരം 2026 സംഘടിപ്പിച്ചു"
english_title: "Perambra Merchants Association organized Snehadaram 2026"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372125/perambra-merchants-association-organized-snehadaram-2026"
published_at: "2026-07-13T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54907463f38_fathima.jpg"
keywords: []
---

# പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്‌നേഹാദരം 2026 സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്‌നേഹാദരം 2026 സംഘടിപ്പിച്ചു. എംഎല്‍എ ഫാത്തിമ തഹലിയ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്‌നേഹാദരം 2026 സംഘടിപ്പിച്ചു. എംഎല്‍എ ഫാത്തിമ തഹലിയ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡണ്ട് പി.കെ ബാപ്പു ഹാജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ജിജി കെ.തോമസ്, സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം സലീം രാമനാട്ടുകര, U 17 ഏഷ്യന്‍ കപ്പ് വുമണ്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം.എസ് ശ്രേയ, ജില്ലാ വൈസ് പ്രസിഡന്റ്മാരായ മണിയോത്ത് മൂസ, അമീര്‍ മുഹമ്മദ് ഷാജി, ബാബുമോന്‍, മനാഫ് കാപ്പാട്, ജില്ലാ സെക്രട്ടറിമാരായ പിടിഎ ലത്തീഫ്, എം.കെ ഗംഗാധരന്‍ നായര്‍, ഷംസുദ്ദീന്‍ കമ്മന, മണ്ഡലം പ്രസിഡണ്ട് ഷെരീഫ് ചിക്കിലോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

ഈ കഴിഞ്ഞ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം എംഎല്‍എ ഫാത്തിമ തഹലിയ നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ പരിയാരത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ മുനീര്‍ അര്‍ശ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372125/perambra-merchants-association-organized-snehadaram-2026)