---
title: "എസ്എസ്എഫ് നോര്‍ത്ത് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു"
english_title: "SSF North District Literary Festival concludes at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372138/ssf-north-district-literary-festival-concludes-at-perambra"
published_at: "2026-07-13T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a549bee58c2f_tyuo.jpg"
keywords: []
---

# എസ്എസ്എഫ് നോര്‍ത്ത് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു

> **Lead Summary:** **പേരാമ്പ്ര: **മുപ്പത്തിമൂന്നാമത് എസ്എസ്എഫ് കോഴിക്കോട് നോര്‍ത്ത് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. 817 പോയന്റുകള്‍ കരസ്ഥമാക്കി നാദാപുരം ഡിവിഷന്‍ ജേതാക്കളായി. 687 പോയന്റ് നേടി പേരാമ്പ്ര ഡിവിഷന്‍ രണ്ടാം സ്ഥാനവും 560 പോയന്റ് നേടി കൊയിലാണ്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

## Article Content

**പേരാമ്പ്ര: **മുപ്പത്തിമൂന്നാമത് എസ്എസ്എഫ് കോഴിക്കോട് നോര്‍ത്ത് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. 817 പോയന്റുകള്‍ കരസ്ഥമാക്കി നാദാപുരം ഡിവിഷന്‍ ജേതാക്കളായി. 687 പോയന്റ് നേടി പേരാമ്പ്ര ഡിവിഷന്‍ രണ്ടാം സ്ഥാനവും 560 പോയന്റ് നേടി കൊയിലാണ്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മത്സരിച്ച കൊയിലാണ്ടി ഡിവിഷനിലെ അദാനും കുറ്റ്യാടി ഡിവിഷനിലെ ഇബ്‌നു സീനയും വോകല്‍ ഓഫ് ദി ഫെസ്റ്റ് പട്ടം പങ്കിട്ടു. സീനിയര്‍ വിഭാഗത്തില്‍ നാദാപുരം ഡിവിഷനില്‍ നിന്നും മത്സരിച്ച മുഹമ്മദ് പെന്‍ ഓഫ് ദി ഫെസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു. കാമ്പസ് വിഭാഗത്തില്‍ പേരാമ്പ്ര ഡിവിഷനിലെ അഹമദ് കബീര്‍ സ്റ്റാര്‍ ഓഫ് ദി ഫെസ്റ്റും സല്‍മ പെന്‍ ഓഫ് ദി ഫെസ്റ്റുമായി.

സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ്പിഎച്ച് ജാഫര്‍ സ്വാദിഖ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി അധ്യക്ഷത വഹിച്ചു.

എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സ്വാബിര്‍ സഖാഫി നാദാപുരം അനുമോദന പ്രഭാഷണം നടത്തി. സമസ്ത മുശാവറ അംഗം വി.പി.എം ഫൈസി വില്യാപള്ളി, സി.കെ റാഷിദ് ബുഖാരി ഇരിങ്ങണ്ണൂര്‍, ബഷീര്‍ സഖാഫി കൈപ്രം, അബ്ദുല്‍ ജലീല്‍ മുസ്ലിയാര്‍ ചിയ്യൂര്‍, അബ്ദുല്‍ കരീം ഹാജി മേമുണ്ട, സി.പി.എ അസീസ് എന്നിവര്‍ സംബന്ധിച്ചു.

ജില്ല സെക്രട്ടറി ഹംദാന്‍ അബ്ദുല്ല കുറ്റ്യാടി സ്വാഗതവും ജുനൈദ് സഖാഫി പേരാമ്പ്ര നന്ദിയും പറഞ്ഞു. അടുത്ത വര്‍ഷം സാഹിത്യോത്സവിന് വേദിയാവുന്ന ആയഞ്ചേരി ഡിവിഷന് സ്വാഗതസംഘം ഭാരവാഹികള്‍ പതാക കൈമാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372138/ssf-north-district-literary-festival-concludes-at-perambra)