---
title: " സിപിആര്‍ പരിശീലനവും അഗ്‌നിരക്ഷാ ക്ലാസും നടത്തി"
english_title: "CPR training and fire safety classes conducted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372174/cpr-training-and-fire-safety-classes-conducted"
published_at: "2026-07-13T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54bf75ed041_newsss_copy.jpg"
keywords: []
---

#  സിപിആര്‍ പരിശീലനവും അഗ്‌നിരക്ഷാ ക്ലാസും നടത്തി

> **Lead Summary:** **പേരാമ്പ്ര**: കൂട്ടാലിട ഭൂമിക റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സിപിആര്‍ പരിശീലനവും അഗ്‌നിരക്ഷാബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഉണ്ണി ഉദ്ഘാടനം ചെയ്ത പരിപാടിക്ക് അസ്സന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര**: കൂട്ടാലിട ഭൂമിക റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സിപിആര്‍ പരിശീലനവും അഗ്‌നിരക്ഷാബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഉണ്ണി ഉദ്ഘാടനം ചെയ്ത പരിപാടിക്ക് അസ്സന്‍ അധ്യക്ഷത വഹിച്ചു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അടിയന്തിര ഘട്ടങ്ങളിലെ ജീവന്‍ രക്ഷാപ്രവര്‍ത്തനമായ സിപിആര്‍ നല്‍കുന്നതില്‍ പ്രായോഗിക പരിശീലനവും പാചകവാതക ലീക്ക് അപകടങ്ങളുടെ മുന്‍കരുതലകളും പ്രതിരോധ മാര്‍ഗ്ഗങ്ങളും വിശദീകരിച്ചതിനോടൊപ്പം വിവിധതരം ഫയര്‍ എക്സ്സ്റ്റിയൂഷറുകള്‍ ഉപയോഗിക്കുന്നതിലും അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.

റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി സതീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബിജുമോന്‍ നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372174/cpr-training-and-fire-safety-classes-conducted)