---
title: "മേപ്പയ്യൂരില്‍ പച്ചക്കറികളുടെ വില്പനയുമായി സിപിഐ(എം) നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി "
english_title: "CPI (M) North Local Committee on sale of vegetables in Meppayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37222/cpi-m-north-local-committee-on-sale-of-vegetables-in-meppayyur"
published_at: "2022-04-12T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62552afe5fc73_CP1.JPG"
keywords: []
---

# മേപ്പയ്യൂരില്‍ പച്ചക്കറികളുടെ വില്പനയുമായി സിപിഐ(എം) നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി 

> **Lead Summary:** **മേപ്പയ്യൂര്‍** : സിപിഐ(എം) മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ബ്രാഞ്ച് കമ്മിറ്റികള്‍ കൃഷി ചെയ്ത പച്ചക്കറികള്‍ ശേഖരിച്ച് മേപ്പയ്യൂരില്‍ വില്പന നടത്തി.

## Article Content

**മേപ്പയ്യൂര്‍** : സിപിഐ(എം) മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ബ്രാഞ്ച് കമ്മിറ്റികള്‍ കൃഷി ചെയ്ത പച്ചക്കറികള്‍ ശേഖരിച്ച് മേപ്പയ്യൂരില്‍ വില്പന നടത്തി.

സിപിഐ(എം) പേരാമ്പ്ര ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ് ആദ്യ വില്പന വടക്കേ പറമ്പില്‍ കണാരന് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ അധ്യക്ഷത വഹിച്ചു.

ലോക്കല്‍ സെക്രട്ടറി പി.പി. രാധാകൃഷ്ണന്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രസന്ന എന്നിവര്‍ സംസാരിച്ചു.

സംയോജിത കൃഷി ലോക്കല്‍ തല കണ്‍വീനര്‍ കെ. കുഞ്ഞിക്കണ്ണന്‍ സ്വാഗതവും ലോക്കല്‍ കമ്മറ്റി അംഗം ആര്‍.വി. അബ്ദുള്ള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37222/cpi-m-north-local-committee-on-sale-of-vegetables-in-meppayyur)