---
title: "പാചക വാതക വില വര്‍ദ്ധനവില്‍ മഹിളകോണ്‍ഗ്രസ് പ്രതിഷേധം"
english_title: "Women's Congress protests against hike in cooking gas prices"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37227/womens-congress-protests-against-hike-in-cooking-gas-prices"
published_at: "2022-04-12T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625530d7bc4f9_0000 gyas excess.jpg"
keywords: []
---

# പാചക വാതക വില വര്‍ദ്ധനവില്‍ മഹിളകോണ്‍ഗ്രസ് പ്രതിഷേധം

> **Lead Summary:** ** പേരാമ്പ്ര** : പാചക വാതക ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിഷേധവുമായി പേരാമ്പ്ര നിയോജക മണ്ഡലം മഹിള കോണ്‍ഗ്രസ്.

## Article Content

** പേരാമ്പ്ര** : പാചക വാതക ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിഷേധവുമായി പേരാമ്പ്ര നിയോജക മണ്ഡലം മഹിള കോണ്‍ഗ്രസ്.

പാചക വാതക സിലിണ്ടറിന് റീത്ത് വെച്ച് പട്ടണത്തിലുടെ പ്രകടനമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധറാലി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. മഹിള കോണഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ഷീബ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ് എം. സൈറാബാനു അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി. ആലീസ് മാത്യു, പി.സി. കാര്‍ത്ത്യായനി എന്നിവര്‍ സംസാരിച്ചു.

ടി.എം. മല്ലിക സ്വാഗതം പറഞ്ഞ ചടങ്ങിന് ഗിരിജ ശശി നന്ദിയും പറഞ്ഞു.

പ്രതിഷേധ പരിപാടിക്ക് ഗീത കല്ലായി, ശ്യാമള മേപ്പയ്യൂര്‍, നിഷ ആവള, ഇ.സി. മിനി, കെ.എം ജിഷ, കെ.കെ. ജസ്മിന, സ്മിത റോജി, പി.വി. പത്മാവതി, ഒ.പി. ലീല, ഷൈലജ ചെറുവോട്ട്, കെ.എം. ദേവി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37227/womens-congress-protests-against-hike-in-cooking-gas-prices)