---
title: "ഇന്ത്യന്‍ വനിത വോളി ബോള്‍ ടീമില്‍ ഇടം നേടിയ ചന്ദന എസ് കുമാറിന് സ്വീകരണം നല്‍കി"
english_title: "Chandana S Kumar, who made it to the Indian women's volleyball team, was welcomed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372328/chandana-s-kumar-who-made-it-to-the-indian-womens-volleyball-team-was-welcomed"
published_at: "2026-07-14T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55f16e65d58_tyut.jpg"
keywords: []
---

# ഇന്ത്യന്‍ വനിത വോളി ബോള്‍ ടീമില്‍ ഇടം നേടിയ ചന്ദന എസ് കുമാറിന് സ്വീകരണം നല്‍കി

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ കൃഷ്ണന്‍ പൂജാരി ടൂറിങ്ങ് ക്ലമ്പിന്റെ ആദിമുഖ്യത്തില്‍ ഇന്ത്യന്‍ വനിത വോളി ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച ചന്ദന എസ് കുമാറിന് സ്വീകരണം നല്‍കി.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ കൃഷ്ണന്‍ പൂജാരി ടൂറിങ്ങ് ക്ലമ്പിന്റെ ആദിമുഖ്യത്തില്‍ ഇന്ത്യന്‍ വനിത വോളി ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച ചന്ദന എസ് കുമാറിന് സ്വീകരണം നല്‍കി.

എരവട്ടൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി പരിപാടി ഉദ്ഘാടനവും, ഉപഹാരസമര്‍പ്പണവും നടത്തി. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇടത്തുങ്കര ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി.

ബാങ്ക് ഓഫ് മഹാരാഷ്ട്ര വനിത വോളി ബോള്‍ താരം തമിഴ് നാട് സ്വദേശിനി ജനനി തഞ്ചാവൂരിന്ന് ടൂറിംഗ് ക്ലമ്പ് രക്ഷാധികാരി രാജന്‍ കെ. ഐശ്യര്യ പൊന്നാട അണിയിച്ചു. വാര്‍ഡ് അംഗം ഒ.എം രാധാകൃഷ്ണന്‍, എഎംഎല്‍പി സ്‌ക്കൂള്‍ പ്രധാനധ്യാപകന്‍ അരുണ്‍, എം.കെ ദീപ ശശി, അബ്ദുറഹിമാന്‍ പുത്തന്‍ പുരയില്‍, വി.കെ ഭാസ്‌ക്കരന്‍, വി.എന്‍ അനിത, പത്മജന്‍, കെ. റീന, കെ.വി ബാലന്‍, ഷൈല ശ്രീധരന്‍, ടി.എം മോഹനന്‍, സിന്തു കാപ്പുമ്മല്‍, കെ.പി.എം സത്യന്‍, സുരേഷ് ചേനായി, കെ.എം കുമാരന്‍, ഇ.എം രാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രകാശന്‍ എരവട്ടൂര്‍ സ്വാഗതവം പറഞ്ഞ ചടങ്ങില്‍ വിനോദന്‍ കൈപ്രം നന്ദിയും പറഞ്ഞു. ചന്ദന എസ് കുമാര്‍, ജനനി തഞ്ചാവൂര്‍ മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372328/chandana-s-kumar-who-made-it-to-the-indian-womens-volleyball-team-was-welcomed)