---
title: "കന്നാട്ടിയില്‍ ആരംഭിച്ച ഹൈടെക് മത്സ്യകൃഷി വിളവെടുത്തു "
english_title: "The high-tech aquaculture started in Kannatti was harvested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37257/the-high-tech-aquaculture-started-in-kannatti-was-harvested"
published_at: "2022-04-12T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62554a60a4cc9_FISH1.jpg"
keywords: []
---

# കന്നാട്ടിയില്‍ ആരംഭിച്ച ഹൈടെക് മത്സ്യകൃഷി വിളവെടുത്തു 

> **Lead Summary:** **പാലേരി** : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ കന്നാട്ടിയില്‍ ആരംഭിച്ച ഹൈടെക് മത്സ്യകൃഷി വിളവെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി മുന്‍ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. വിജയന് നല്‍കി ആദ്യവില്‍പ്പന ഉദ്ഘാടനം ചെയ്തു.

## Article Content

**പാലേരി** : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ കന്നാട്ടിയില്‍ ആരംഭിച്ച ഹൈടെക് മത്സ്യകൃഷി വിളവെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി മുന്‍ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. വിജയന് നല്‍കി ആദ്യവില്‍പ്പന ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തംഗം എന്‍.പി. സത്യവതി അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (പിഎംഎംവൈ) പദ്ധതിയിലുള്‍പ്പെടുത്തി റീ - സര്‍ക്കുലേഷന്‍ അക്വാകള്‍ച്ചര്‍ സിസ്റ്റം ഉപയോഗിച്ചാണ് മത്സ്യകൃഷി ആരംഭിച്ചത്. കേന്ദ - കേരള സര്‍ക്കാരിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സാമൂഹ്യ പ്രവര്‍ത്തകനും കര്‍ഷകനുമായ പപ്പന്‍ കന്നാട്ടിയും കുടുംബവുമാണ് ഹൈടെക് മത്സ്യ കൃഷി ആരംഭിച്ചത്. ഒരു ലക്ഷം ലിറ്റര്‍ വെള്ളമുള്‍ക്കൊള്ളുന്ന കുളത്തില്‍ ഏഴുലക്ഷം രൂപയോളം ചെലവഴിച്ച് തിലാപ്പിയ മത്സ്യങ്ങളെയാണ് കൃഷി ചെയ്യുന്നത്. ജൈവ രീതിയിലാണ് ഇവിടെ മത്സ്യ കൃഷി നടത്തി വരുന്നത്.

ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട് ബഷീര്‍, വികസമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍, ഫിഷറീസ് വകുപ്പ് കോ-ഓര്‍ഡിനേറ്റര്‍ റോജി, സി.കെ. രാഘവന്‍, ജവാന്‍ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37257/the-high-tech-aquaculture-started-in-kannatti-was-harvested)