---
title: "ഹരിത കര്‍മ്മസേനാംഗങ്ങളെ ആദരിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്"
english_title: "Perambra Block Panchayat honors members of Haritha Karmasena"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37273/perambra-block-panchayat-honors-members-of-haritha-karmasena"
published_at: "2022-04-12T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625560159c67d_0000 class12.jpg"
keywords: []
---

# ഹരിത കര്‍മ്മസേനാംഗങ്ങളെ ആദരിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

> **Lead Summary:** ** പേരാമ്പ്ര**: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ആദരവും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തന ബോധവല്‍കരണ ക്ലാസും നടത്തി.

## Article Content

** പേരാമ്പ്ര**: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ആദരവും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തന ബോധവല്‍കരണ ക്ലാസും നടത്തി.

പേരാമ്പ്ര റീജിണല്‍ കോ-ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റേറിയത്തില്‍ വെച്ച് നടത്തിയ പരിപാടിയില്‍ നവകേരളം കര്‍മ്മ പദ്ധതി പ്രവര്‍ത്തന മാര്‍ഗരേഖയുടെ പ്രകാശനവും നടത്തി.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ അദ്ധ്യഷത വഹിച്ചു.

കോഴിക്കോട് ശുചിത്വമിഷന്‍ അസി കോ-ഓര്‍ഡിനേറ്റര്‍ കെ.പി. രാധാകൃഷ്ണന്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ക്ലാസ് എടുത്തു.

ഹരിതേകരളമിഷന്‍ കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശന്‍, ബോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം. കുഞ്ഞമ്മദ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്  വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗം കെ. സജീവന്‍,  പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ രജിത,  ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ടി. അഷറഫ്, കെ.കെ.ലിസി, കെ.അജിത എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

വജ്രജൂബിലി കലാകാരന്മാര്‍ ഒരുക്കിയ നാടന്‍പാട്ടുകള്‍ പരിപാടിയെ മനോഹരമാക്കി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി. ബേബി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37273/perambra-block-panchayat-honors-members-of-haritha-karmasena)