---
title: "തെരുവുനായ ശല്യം രൂക്ഷം; ജനങ്ങള്‍ ആശങ്കയില്‍"
english_title: "Street Dog Menace and Broken Street Lights Worry Residents in Kottoor Panchayat Moolad Ward"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372884/kottoor-panchayat-moolad-street-dog-menace-street-light-issue"
published_at: "2026-07-17T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59c60a9c7cd_kottoor-panchayat-moolad-street-dog-menace-street-light-issue.JPG"
keywords: ["Kottoor Panchayat", "Moolad Ward", "Street Dog Menace", "Street Light Problem"]
---

# തെരുവുനായ ശല്യം രൂക്ഷം; ജനങ്ങള്‍ ആശങ്കയില്‍

> **Lead Summary:** കോട്ടൂര്‍: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൂലാട് ഒന്നാം വാര്‍ഡില്‍ തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രദേശത്തെ റോഡുകളിലും ഇടവഴികളിലും കൂട്ടം ചേര്‍ന്ന് നില്‍ക്കുന്ന തെരുവുനായകള്‍ യാത്രക്കാരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവായിരിക്കുകയാണ്.

## Article Content

കോട്ടൂര്‍: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൂലാട് ഒന്നാം വാര്‍ഡില്‍ തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രദേശത്തെ റോഡുകളിലും ഇടവഴികളിലും കൂട്ടം ചേര്‍ന്ന് നില്‍ക്കുന്ന തെരുവുനായകള്‍ യാത്രക്കാരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവായിരിക്കുകയാണ്.

പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും സ്‌കൂളിലേക്ക് പോകുന്ന കുട്ടികളെ ഒറ്റയ്ക്ക് വിടാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുന്ന സ്ഥിതിയാണ്. രാത്രി സമയങ്ങളില്‍ റോഡുകളുടെ വിവിധ ഭാഗങ്ങളില്‍ നായ്ക്കളുടെ സംഘം തമ്പടിക്കുന്നത് നാട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ പ്രദേശത്തെ തെരുവ് വിളക്കുകളും ദിവസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല.

രാത്രികാലങ്ങളില്‍ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായിരുന്ന തെരുവ് വിളക്കുകള്‍ കെടുത്തിയതോടെ ഇരുട്ടിന്റെ മറവില്‍ നായ ശല്യം കൂടുതല്‍ രൂക്ഷമായി.

വിഷയം കെഎസ്ഇബിയുടെയും പഞ്ചായത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി. വലിയൊരു തുക ചെലവഴിച്ച് സ്ഥാപിച്ച തെരുവ് വിളക്കുകള്‍ പൊതുജനത്തിന് യാതൊരു പ്രയോജനവുമില്ലാതെ കിടക്കുകയാണ്.

തെരുവുനായ ശല്യത്തിനും തെരുവ് വിളക്ക് തകരാറിനും അടിയന്തരമായി പരിഹാരം കാണണമെന്ന് കോട്ടൂര്‍ കലാ-കായിക വേദി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372884/kottoor-panchayat-moolad-street-dog-menace-street-light-issue)