---
title: "ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ഡിഗ്‌നിറ്റി കോളേജ്"
english_title: "Dignity College organizes convocation ceremony."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372887/dignity-college-organizes-convocation-ceremony"
published_at: "2026-07-17T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59c7bf78f17_lala.JPG"
keywords: []
---

# ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ഡിഗ്‌നിറ്റി കോളേജ്

> **Lead Summary:** **പേരാമ്പ്ര: **ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ ആഭിമുഖ്യത്തില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ബിരുദദാന ചടങ്ങ് പ്രസിദ്ധ ചരിത്രകാരന്‍ ഡോ. കെ.കെ. എന്‍ കുറുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിദ്ധാന്തങ്ങള്‍ നിര്‍മ്മിക്കലല്ല പ്രായോഗിക തലത്തില്‍ ചരിത്രത്തെ സാമൂഹിക നന്മക്കായി ഉപയോഗപ്പെടുത്തുക എന്നതാണ് ചരിത്രകാരന്റെ ഉത്തരവാദിത്വമെന്നും, വിദ്യാഭ്യാസം രാഷ്ട്രത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതാവണമെന്നും, ശരിയായ വിദ്യാഭ്യാസം നേടുന്നതിലൂടെ രാഷ്ട്രത്തിന്റെ അന്തസ്സുയര്‍ത്തിപ്പിടിക്കുക എന്നതാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന കടമയെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**പേരാമ്പ്ര: **ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ ആഭിമുഖ്യത്തില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ബിരുദദാന ചടങ്ങ് പ്രസിദ്ധ ചരിത്രകാരന്‍ ഡോ. കെ.കെ. എന്‍ കുറുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിദ്ധാന്തങ്ങള്‍ നിര്‍മ്മിക്കലല്ല പ്രായോഗിക തലത്തില്‍ ചരിത്രത്തെ സാമൂഹിക നന്മക്കായി ഉപയോഗപ്പെടുത്തുക എന്നതാണ് ചരിത്രകാരന്റെ ഉത്തരവാദിത്വമെന്നും, വിദ്യാഭ്യാസം രാഷ്ട്രത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതാവണമെന്നും, ശരിയായ വിദ്യാഭ്യാസം നേടുന്നതിലൂടെ രാഷ്ട്രത്തിന്റെ അന്തസ്സുയര്‍ത്തിപ്പിടിക്കുക എന്നതാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന കടമയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ ഓപ്പറേഷന്‍ തൂഫാന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ പ്രചരണത്തില്‍ വിദ്യാര്‍ത്ഥികള്‍ സജീവമാകണമെന്നദ്ദേഹം ആഹ്വാനം ചെയ്തു.

ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷ കണ്‍ട്രോളര്‍ ഡോ. സുനോജ് കുമാര്‍ പി. ബിരുദദാന പ്രസംഗം നടത്തി. ഇരുന്നുറോളം വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ ബിരുദം നല്‍കി.

പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ: മുഹമ്മദ് അസ്ലം, കോളേജ് കമ്മിറ്റി സെക്രട്ടറി എ.കെ അബ്ദുള്‍ അസീസ്, കോളേജ് കമ്മിറ്റി ഭാരവാഹികളായ ടി. അബ്ദുസ്സലാം, സി. അബ്ദുറഹിമാന്‍, വൈസ് പ്രിന്‍സിപ്പാള്‍ ടി. എം അജ്‌നാസ്, ഡോ. സജ്‌ന പാലന്റവിട, തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372887/dignity-college-organizes-convocation-ceremony)