---
title: "എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം"
english_title: "'e-Kanikka' facility introduced at Elamaran Kulangara Temple as well."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372946/e-kanikka-facility-introduced-at-elamaran-kulangara-temple-as-well"
published_at: "2026-07-17T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59ee20c813b_lala.JPG"
keywords: []
---

# എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ഭണ്ഡാരവും ഡിജിറ്റലായി. മറ്റ് പ്രമുഖ ക്ഷേത്രങ്ങളിലേതു പോലെ ഇനി ഭക്തര്‍ക്ക് ലോകത്ത് എവിടെ നിന്നും തങ്ങളുടെ ഇഷ്ട ദേവതക്ക് കാണിക്ക അര്‍പ്പിക്കാം.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ഭണ്ഡാരവും ഡിജിറ്റലായി. മറ്റ് പ്രമുഖ ക്ഷേത്രങ്ങളിലേതു പോലെ ഇനി ഭക്തര്‍ക്ക് ലോകത്ത് എവിടെ നിന്നും തങ്ങളുടെ ഇഷ്ട ദേവതക്ക് കാണിക്ക അര്‍പ്പിക്കാം.

ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്കും തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കാണിക്കയും വഴിപാടുകള്‍ക്കുള്ള തുകയും സമര്‍പ്പിക്കാനാവുന്ന ആധുനിക സൗകര്യമാണ് ഇ-കാണിക്കയിലൂടെ ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഭക്തര്‍ക്ക് യു.പി.ഐ. അധിഷ്ഠിത പേയ്‌മെന്റ് സംവിധാനങ്ങള്‍, ഗൂഗിള്‍ പേ എന്നിവ ഉപയോഗിച്ച് ക്ഷേത്രത്തിലേക്ക് ഇ-കാണിക്കയും സംഭാവനകളും സമര്‍പ്പിക്കാനാകുന്ന ഈ സംവിധാനം ഫെഡറല്‍ ബാങ്ക് പേരാമ്പ്ര ശാഖയാണ് ക്ഷേത്രത്തിന് സമര്‍പ്പിച്ചത്.

ക്ഷേത്രം മേല്‍ശാന്തി ശ്രീഹരി നമ്പൂതിരി കര്‍മികത്വത്തില്‍ ഇ-കാണിക്ക സംവിധാനത്തിന്റെ സമര്‍പ്പണവും ഉദ്ഘാടനവും ഫെഡറല്‍ ബാങ്ക് റീജനല്‍ ഹെഡ് കെ.വി. പ്രമോദ് നിര്‍വഹിച്ചു. ആദ്യ ഇ-കാണിക്ക സമര്‍പ്പണം മമതാ ജ്വല്ലേഴ്‌സിന്റെ അര്‍ജുന്‍ സേഠു നിര്‍വ്വഹിച്ചു.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പ്രമോദ് കുമാര്‍ ശ്രീഹരിയുടെ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജന്‍ കുട്ടമ്പത്ത്, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ചന്ദ്രശേഖരന്‍ നാഗത്ത്, അഭിലാഷ് തെക്കയില്‍, വിജയലക്ഷ്മി നമ്പ്യാര്‍, പി.സി. സുരേന്ദ്രനാഥ്, ഉദയ ബാലകൃഷ്ണന്‍ നായര്‍, പ്രേമ, വിനോദന്‍ കായണ്ണ, ഫെഡറല്‍ ബാങ്ക് പേരാമ്പ്ര ശാഖാ മാനേജര്‍ ബിനോയ്, ക്ഷേത്ര ജീവനക്കാരായ അനില്‍ രാജ്, ശിവദാസന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ നിരവധി ഭക്തജനങ്ങളും നാട്ടുകാരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372946/e-kanikka-facility-introduced-at-elamaran-kulangara-temple-as-well)