---
title: " സോളാര്‍ ലാംപുകള്‍ മിഴി തുറന്നു"
english_title: "Solar Lamps Installed in Arikulam Karayad as Part of Velichu Viplavam Project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373198/arikulam-karayad-solar-lamp-velichu-viplavam-udf"
published_at: "2026-07-18T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b4dc738d28_arikulam-karayad-solar-lamp-velichu-viplavam-udf.JPG"
keywords: ["Arikulam", "Karayad", "Solar Lamp", "Velichu Viplavam", "UDF", "Member Care Project"]
---

#  സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

> **Lead Summary:** **മേപ്പയൂര്‍: **അരിക്കുളം പഞ്ചായത്തിലെ കാരയാട് മൂന്നാം വാര്‍ഡില്‍ മെമ്പര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി 'വെളിച്ച വിപ്ലവം' പരിപാടിക്ക് തുടക്കമായി.

## Article Content

**മേപ്പയൂര്‍: **അരിക്കുളം പഞ്ചായത്തിലെ കാരയാട് മൂന്നാം വാര്‍ഡില്‍ മെമ്പര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി 'വെളിച്ച വിപ്ലവം' പരിപാടിക്ക് തുടക്കമായി.

വാര്‍ഡിലെ ഇരുട്ട് ബാധിത പ്രദേശങ്ങള്‍ക്ക് ശാശ്വത പരിഹാരമെന്ന നിലയില്‍ യുഡിഎഫ് കമ്മിറ്റി സ്‌പോണ്‍സര്‍ ചെയ്ത 5 സോളാര്‍ ലാംപുകളില്‍ ആദ്യത്തേതിന്റെ സ്വിച്ചോണ്‍ കര്‍മ്മം നടന്നു.

അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി ലാംപ് പ്രകാശിപ്പിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. രാത്രികാലങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ഗ്രാമത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടിയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വാര്‍ഡ് അംഗം സീനത്ത് വടക്കയില്‍ അധ്യക്ഷത വഹിച്ചു. സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ചെലവ് ലാഭിക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദമായ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് അവര്‍ ചടങ്ങില്‍ എടുത്തുപറഞ്ഞു.

ചടങ്ങില്‍ കെ.പി. രാജീവന്‍, ബഷീര്‍ വടക്കയില്‍, പി.കെ ബാലകൃഷ്ണന്‍, അനസ് കാരയാട്, ജമാല്‍ കാരയാട്, എ.വി കുഞ്ഞമ്മദ്, സല്‍മ റായിസ്, ഹസീന ജലീല്‍, എന്‍.എം കാസിം, എന്‍.പി റിയാസ് എന്നിവര്‍ സംബന്ധിച്ചു.

യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌പോണ്‍സര്‍ ചെയ്ത ബാക്കി 4 സോളാര്‍ ലാംപുകളും വരും ദിവസങ്ങളില്‍ വാര്‍ഡിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. നാടിന്റെ പൊതുസുരക്ഷയ്ക്കും ഗ്രാമവികസനത്തിനും വലിയ മുതല്‍ക്കൂട്ടാവുന്ന പദ്ധതിയാണ് 'വെളിച്ച വിപ്ലവം' എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373198/arikulam-karayad-solar-lamp-velichu-viplavam-udf)