---
title: "കോണ്‍ഗ്രസ് അംഗത്വ ക്യാമ്പയിന്‍: തൊണ്ണൂറ്റി ഏഴിലും പ്രായം തളര്‍ത്താത്ത കരുത്തുമായി ലക്ഷ്മി അമ്മ"
english_title: "Congress membership campaign: Lakshmi Amma at the age of ninety-seven with unwavering strength"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37325/congress-membership-campaign-lakshmi-amma-at-the-age-of-ninety-seven-with-unwavering-strength"
published_at: "2022-04-12T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62559a5b55e1a_dddd.jpg"
keywords: []
---

# കോണ്‍ഗ്രസ് അംഗത്വ ക്യാമ്പയിന്‍: തൊണ്ണൂറ്റി ഏഴിലും പ്രായം തളര്‍ത്താത്ത കരുത്തുമായി ലക്ഷ്മി അമ്മ

> **Lead Summary:** ** പേരാമ്പ്ര: **കോണ്‍ഗ്രസ് അംഗത്വ ക്യാമ്പയിന്‍ പേരാമ്പ്ര ബ്ലോക്കില്‍ പുരോഗമിക്കുമ്പോള്‍ തൊണ്ണൂറ്റി ഏഴു വയസിലും പ്രായം തളര്‍ത്താത്ത രാഷ്ട്രിയ ബോധവുമായി കോണ്‍ഗ്രസില്‍ അംഗത്വം പുതുക്കിയ ടി.വി ലക്ഷ്മി അമ്മയുടെ പങ്കാളിത്തം ശ്രദ്ധേയമായി.

## Article Content

** പേരാമ്പ്ര: **കോണ്‍ഗ്രസ് അംഗത്വ ക്യാമ്പയിന്‍ പേരാമ്പ്ര ബ്ലോക്കില്‍ പുരോഗമിക്കുമ്പോള്‍ തൊണ്ണൂറ്റി ഏഴു വയസിലും പ്രായം തളര്‍ത്താത്ത രാഷ്ട്രിയ ബോധവുമായി കോണ്‍ഗ്രസില്‍ അംഗത്വം പുതുക്കിയ ടി.വി ലക്ഷ്മി അമ്മയുടെ പങ്കാളിത്തം ശ്രദ്ധേയമായി.

ദേശിയ സ്വാതന്ത്ര സമര പരമ്പരയിലെ മുന്നണി പോരാളി കൂത്താളി തെക്കേവീട്ടില്‍ ഉണ്ണികിട്ടന്‍ നായരുടെ തറവാട്ടിലെ ഇപ്പോഴത്തെ പ്രായം കൂടിയ മുത്തശ്ശിയാണ് ലക്ഷ്മി അമ്മ.

പുസ്തക വായനയില്‍ ഇന്നും അറിവ് കണ്ടെത്തുന്ന വനിത കൂടിയാണ്. കൂത്താളി തെക്കേവീട്ടില്‍ സി.യു.സി യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗത്വം പ്രസിഡന്റ് കെ.കെ കമല നല്‍കി. ടി.വി മുരളി അധ്യക്ഷയായി.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീവിലാസ് വിനോയ്, കെ.രാഗിത, ടി.വി രാജന്‍, ടി.വി ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37325/congress-membership-campaign-lakshmi-amma-at-the-age-of-ninety-seven-with-unwavering-strength)