---
title: "പേരാമ്പ്രയില്‍ എം എല്‍ എ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു"
english_title: "The MLA office has started functioning in Perambra."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373369/the-mla-office-has-started-functioning-in-perambra"
published_at: "2026-07-19T16:24:00+05:30"
category: "Perambra Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5caffec44b2_lala.JPG"
keywords: []
---

# പേരാമ്പ്രയില്‍ എം എല്‍ എ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്രയില്‍ എം എല്‍ എ അഡ്വ ഫാത്തിമ തഹിലിയയുടെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡില്‍ കൂടത്തിങ്കല്‍ ടവര്‍ ഗ്രാന്റ് ബില്‍ഡിംഗിലാണ് ഓഫീസ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്.

## Article Content

**പേരാമ്പ്ര : **പേരാമ്പ്രയില്‍ എം എല്‍ എ അഡ്വ ഫാത്തിമ തഹിലിയയുടെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡില്‍ കൂടത്തിങ്കല്‍ ടവര്‍ ഗ്രാന്റ് ബില്‍ഡിംഗിലാണ് ഓഫീസ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്.

വര്‍ഷങ്ങള്‍ക്ക് ശേഷം പേരാമ്പ്രയില്‍ തങ്ങള്‍ക്ക് ഒരു എംഎല്‍എ യെ ലഭിച്ചതിന്റെ സന്തോഷത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഓഫീസ് ഉദ്ഘാടനം ആഘോഷമാക്കി മാറ്റി. ഓഫീസിന്റെ ഉദ്ഘാടനവും എംഎല്‍ എയുമായി പൊതുജനങ്ങള്‍ക്ക് സംവധിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ പേരാമ്പ്രയുടെ ക്യു ആര്‍ കോഡ് പ്രകാശനവും ഷാഫി പറമ്പില്‍ എം.പി നിര്‍വ്വഹിച്ചു.

എംഎല്‍എയുടെ ഓഫീസല്ല ഇത് പേരാമ്പ്രയിലെ ജനങ്ങളുടെ ഓഫീസാണിതെന്നും, ഈ നാടിന്റെ ഭാവിയെ സംബന്ധിച്ചുള്ള ആശയങ്ങള്‍ നടപ്പിലാക്കാനുള്ള ആര്‍ജ്ജവവും ആത്മാര്‍ത്ഥതയും ഉള്ള എംഎല്‍എയെയാണ് ഇത്തവണ പേരാമ്പ്ര തെരെഞ്ഞെടുത്തതെന്നും, എംഎല്‍എ ആയി ഏതാനും മാസങ്ങള്‍ ആവുമ്പോഴേക്കും ചുരുങ്ങിയ സമയംകൊണ്ട് അസപ്ലികകത്തും മന്ത്രിമാരുമാരും മുഖ്യ മന്ത്രിമാരുമായും ബന്ധമെട്ട് വളരെ സിന്‍സിയറായി പേരാമ്പ്രക്ക് വേണ്ടിയുള്ള ഇടപെടല്‍ നടത്തുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ ഫാത്തിമ തഹിലിയ അധ്യക്ഷത വഹിച്ചു.

ബാലുശ്ശേരി എം എല്‍ എ വി.ടി സൂരജ്, ടി.ടി ഇസ്മയില്‍, മുനീര്‍ എരവത്ത്, മിനി വട്ടക്കണ്ടി, ലതിക വിനോദ് ,നസീമ വാഴയില്‍, മോളി ഐത്തമറ്റം, ഉമ്മര്‍ തണ്ടോറ, നളിനി നല്ലൂര്‍, ടി.നിബിത, അസീഫ പടന്നയില്‍, പി.കെ ബാബു,പി.പി രമണി, ഷിജി കൊട്ടാറക്കല്‍, ലത പൊറ്റയില്‍, മിസ്‌വഹ് കീഴരിയൂര്‍ ,റീമ കുന്നുമ്മല്‍, വഹീദ പാറേമ്മല്‍, കെ.കെ രാധ, സത്യന്‍ കടിയങ്ങാട്, എസ്.പി കുഞ്ഞമ്മദ്, കെ.മധു കൃഷ്ണന്‍, രാജീവ് തോമസ്, സി.പി.എ അസ്സീസ്, എം.സിരാമകൃഷ്ണന്‍, എന്‍.ഹരിദാസ്, മനോജ് ആവള, പ്രകാശന്‍ കിഴക്കയില്‍, രാജന്‍ മരുതേരി , പി.കെ രാഗേഷ്, കെ.പി വേണുഗോപാല്‍, രാജേഷ് കീഴരിയൂര്‍, ആര്‍.കെ മുനീര്‍, ടി.കെഎ ലത്തീഫ്, എം.കെ.സി കുട്ട്യാലി, കല്ലൂര്‍ മുഹമ്മദലി, സി.എച്ച് ഇബ്രാഹിം കുട്ടി, ഒലിപ്പില്‍ മമ്മു, മൂസ കോത്തമ്പ്ര, വി.പി റിയാസ് സലാം, പി.ടി അഷ്‌റഫ് ,ടി.പി മുഹമ്മദ്, ടി.പി ചന്ദ്രന്‍, ടി.വി ചന്ദ്രന്‍, രാജന്‍ വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു.

പേരാമ്പ്ര. നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.കെ ഇബ്രാഹിം സ്വാഗത പറഞ്ഞ ചടങ്ങിന് നിയോജക മണ്ഡലം കണ്‍വീനര്‍ കെ.ജോസ് കുട്ടി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373369/the-mla-office-has-started-functioning-in-perambra)