---
title: "സി.പി അബ്ദുള്ള, കെ.കെ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Meepayur Muslim League Remembers CP Abdulla and KK Basheer"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373407/meepayur-muslim-league-cp-abdulla-kk-basheer-remembrance"
published_at: "2026-07-19T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5d1145c98bb_mun.JPG"
keywords: ["Meepayur", "Muslim League", "CP Abdulla", "KK Basheer", "Remembrance", "Munir Eravath"]
---

# സി.പി അബ്ദുള്ള, കെ.കെ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** മേപ്പയൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി.പി അബ്ദുള്ള, കെ.കെ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

മേപ്പയൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി.പി അബ്ദുള്ള, കെ.കെ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു.

മേപ്പയൂരിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് പ്രേരകശക്തികളായി പ്രവര്‍ത്തിച്ച് അകാലത്തില്‍ വിടവാങ്ങിയ രണ്ട് നേതാക്കളായ സി.പി. അബ്ദുള്ള, കെ.കെ. ബഷീര്‍ എന്നിവരുടെ അനുസ്മരണ ചടങ്ങ് മേപ്പയൂര്‍ പാലിയേറ്റീവ് സെന്ററില്‍ വെച്ച് നടന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന ഇരുവരും പഞ്ചായത്ത് മുസ്ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറിമാരായും മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ വിവിധ ഭാരവാഹികളായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അനുസ്മരണ ചടങ്ങ് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. ഇരുവരുടെയും രാഷ്ട്രീയ ജീവിതവും സേവന മനോഭാവവും പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച ഇരുവരുടെയും സംഭാവനകള്‍ മേപ്പയൂരിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് വലിയ കരുത്ത് പകര്‍ന്നതാണെന്ന് നേതാക്കള്‍ അനുസ്മരിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡന്റ് അമ്മദ് കീഴ്‌പ്പോട്ട് അധ്യക്ഷത വഹിച്ചു. എന്‍. അഹമ്മദ് അനുസ്മരണ പ്രഭാഷണവും എസ്.പി. കുഞ്ഞമ്മദ് ആമുഖ പ്രഭാഷണവും നടത്തി. ജനറല്‍ സെക്രട്ടറി എം.എം. അഷറഫ് സ്വാഗതവും ട്രഷറര്‍ കെ.എം.എ. അസീസ് നന്ദിയും പറഞ്ഞു.

ബ്ലോക്ക് അംഗം നിഷാദ് പൊന്നങ്കണ്ടി, ഇ. അശോകന്‍, കെ.പി. വേണുഗോപാല്‍, ടി.കെ.എ. ലത്തീഫ്, കെ.പി. രാമചന്ദ്രന്‍, പറമ്പാട്ട് സുധാകരന്‍, എം.കെ. അബ്ദുറഹിമാന്‍, പി.കെ. അനീഷ്, ഷര്‍മിന കോമത്ത്, അജിനാസ് കാരയില്‍, എം.കെ. ഫസലുറഹ്‌മാന്‍, ടി.എം. അബ്ദുള്ള, ഇല്ലത്ത് അബ്ദുറഹിമാന്‍, മുജീബ് കോമത്ത് എന്നിവര്‍ സംസാരിച്ചു.

ഇരുവരുടെയും ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്ന പ്രതിജ്ഞയോടെയാണ് ചടങ്ങ് സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373407/meepayur-muslim-league-cp-abdulla-kk-basheer-remembrance)