---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കി ബ്ലോക്ക് കോണ്‍ഗ്രസ് "
english_title: "Block Congress Provides Meals to Patients on Oommen Chandy Remembrance Day in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373408/perambra-block-congress-oommen-chandy-remembrance-day-food-distribution"
published_at: "2026-07-20T00:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5d1b4fde380_mini.JPG"
keywords: ["Oommen Chandy", "Perambra", "Block Congress", "Remembrance Day", "Food Distribution"]
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കി ബ്ലോക്ക് കോണ്‍ഗ്രസ് 

> **Lead Summary:** പേരാമ്പ്ര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ഓര്‍മ്മദിനത്തില്‍ മാനവികതയുടെ മാതൃകയായി പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി.

## Article Content

പേരാമ്പ്ര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ഓര്‍മ്മദിനത്തില്‍ മാനവികതയുടെ മാതൃകയായി പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി.

പേരാമ്പ്ര ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരു ദിവസത്തെ ഭക്ഷണം നല്‍കിയാണ് അനുസ്മരണം സംഘടിപ്പിച്ചത്.

'ജനസേവ തന്നെയാണ് ദൈവസേവ' എന്ന ഉമ്മന്‍ ചാണ്ടിയുടെ ജീവിത മൂല്യം ഉയര്‍ത്തിപ്പിടിച്ചാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു.

ഭക്ഷണത്തിനാവശ്യമായ തുക പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടിയും ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യയും ചേര്‍ന്ന് ഏറ്റുവാങ്ങി. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വഹീദ പാറേമ്മല്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജന്‍ മരുതേരി, വി.ബി. രാജേഷ്, ലിജി ഷിജു, കെ.കെ. സുവര്‍ണ എന്നിവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ. മധു കൃഷ്ണന്‍, നേതാക്കളായ മനോജ് എടാണി, പി.എം. പ്രകാശന്‍, പി.എസ്. സുനില്‍കുമാര്‍, വി.വി. ദിനേശന്‍, നറക്കമ്മല്‍ ശ്രീധരന്‍, കെ.സി. രവീന്ദ്രന്‍, ഷിജു കെ. ദാസ്, ചന്ദ്രന്‍ പടിഞ്ഞാറക്കര, പി.സി. കുഞ്ഞമ്മത്, വി.പി. സുരേഷ്, കെ.പി. മായന്‍കുട്ടി, പി.വി. മൊയ്തി, സൈറാബാനു, രതി രാജീവന്‍, വമ്പന്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ സേവന മനോഭാവം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പിന്തുടരണമെന്നും, പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്നും പ്രസംഗകര്‍ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373408/perambra-block-congress-oommen-chandy-remembrance-day-food-distribution)