---
title: " കര്‍ക്കടക മാസാചരണവും കൂത്തമ്പല സമര്‍പ്പണവും"
english_title: "Koothambalam Renovation and Karkadaka Masacharanam at Cheruvannur Mahaganapathi Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373477/cheruvannur-mahaganapathi-temple-koothambalam-karkadaka-masacharanam"
published_at: "2026-07-20T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dd04cb9c4d_hyyyyyyyyyyyyy.JPG"
keywords: ["Cheruvannur", "Mahaganapathi Temple", "Koothambalam", "Karkadaka Masacharanam", "Ramayana Parayanam"]
---

#  കര്‍ക്കടക മാസാചരണവും കൂത്തമ്പല സമര്‍പ്പണവും

> **Lead Summary:** **ചെറുവണ്ണൂര്‍: **മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തിലെ നവീകരിച്ച കൂത്തമ്പലത്തിന്റെ സമര്‍പ്പണവും കര്‍ക്കടക മാസാചരണത്തിന്റെ ഉദ്ഘാടനവും വിവിധ ചടങ്ങുകളോടെ നടന്നു. ക്ഷേത്ര കമ്മിറ്റി മുന്‍ പ്രസിഡണ്ട് ഇ.പി. കുഞ്ഞിക്കണ്ണന്‍ നവീകരിച്ച കൂത്തമ്പല സമര്‍പ്പണം നടത്തി.

## Article Content

**ചെറുവണ്ണൂര്‍: **മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തിലെ നവീകരിച്ച കൂത്തമ്പലത്തിന്റെ സമര്‍പ്പണവും കര്‍ക്കടക മാസാചരണത്തിന്റെ ഉദ്ഘാടനവും വിവിധ ചടങ്ങുകളോടെ നടന്നു. ക്ഷേത്ര കമ്മിറ്റി മുന്‍ പ്രസിഡണ്ട് ഇ.പി. കുഞ്ഞിക്കണ്ണന്‍ നവീകരിച്ച കൂത്തമ്പല സമര്‍പ്പണം നടത്തി.

ക്ഷേത്ര കലകളുടെയും ആചാരങ്ങളുടെയും സംരക്ഷണത്തിന് കൂത്തമ്പലത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും യു.എസ്.എസ്, എല്‍.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും വിവിധ മത്സര പരീക്ഷകളില്‍ മികവ് തെളിയിച്ചവരെയും അനുമോദിച്ചു.

പ്രശസ്ത സിനിമാ ഗാനരചയിതാവ് രമേശ് കാവില്‍ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം സംസ്‌കാരവും കലകളും വളര്‍ത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ. രാജന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. അജിത്ത് കുമാര്‍, എം. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. ടി.എം. ബബിന്‍ സ്വാഗതവും സി.കെ. ജ്യോതി നന്ദിയും പറഞ്ഞു.

കര്‍ക്കടക മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ വിവിധ പൂജകളും പ്രാര്‍ത്ഥനകളും സംഘടിപ്പിക്കും. ടി.പി. പ്രകാശന്റെ നേതൃത്വത്തില്‍ വൈകുന്നേരം 6 മണിക്ക് ദിവസവും രാമായണ പാരായണം ഉണ്ടായിരിക്കും.

കര്‍ക്കടകം മുഴുവന്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ ഗണപതി ഹോമവും, വെള്ളിയാഴ്ചകളില്‍ വിളക്ക്, നാമജപം എന്നിവയും നടക്കും. ക്ഷേത്രം കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ഭക്തരും ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373477/cheruvannur-mahaganapathi-temple-koothambalam-karkadaka-masacharanam)