---
title: "ഉമ്മന്‍ചാണ്ടി അനുസ്മരണവും പാലിയേറ്റീവ് ഉപകരണ വിതരണവും നടന്നു"
english_title: "Oommen Chandy Remembrance and Palliative Equipment Distribution in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373543/perambra-oommen-chandy-remembrance-palliative-equipment-distribution"
published_at: "2026-07-20T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dfaec71972_perambra-oommen-chandy-remembrance-palliative-equipment-distribution.JPG"
keywords: ["Oommen Chandy", "Kadiyangad", "ORMA", "Palliative Care", "Equipment Distribution"]
---

# ഉമ്മന്‍ചാണ്ടി അനുസ്മരണവും പാലിയേറ്റീവ് ഉപകരണ വിതരണവും നടന്നു

> **Lead Summary:** പേരാമ്പ്ര: കടിയങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടി റിലീഫ് ആന്റ് മെമ്മോറിയല്‍ ആക്ടിവിറ്റീസ് - ഓര്‍മ്മ, പാലിയേറ്റീവ് കെയര്‍ ചങ്ങരോത്തിന്റെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: കടിയങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടി റിലീഫ് ആന്റ് മെമ്മോറിയല്‍ ആക്ടിവിറ്റീസ് - ഓര്‍മ്മ, പാലിയേറ്റീവ് കെയര്‍ ചങ്ങരോത്തിന്റെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു.

ജനസേവയിലൂടെ കേരള ജനതയുടെ മനസ്സില്‍ ഇടംനേടിയ ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ അയവിറക്കിയാണ് പരിപാടി നടന്നത്. പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമേകുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ജീവിതം എപ്പോഴും പ്രചോദനമാണെന്ന് നേതാക്കള്‍ അനുസ്മരിച്ചു.

ചടങ്ങിന്റെ ഉദ്ഘാടനവും ഉമ്മന്‍ചാണ്ടി അനുസ്മരണ പ്രഭാഷണവും പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. മധുകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഉമ്മന്‍ചാണ്ടിയുടെ ജനക്ഷേമ നയങ്ങളും മാനവികത നിറഞ്ഞ പ്രവര്‍ത്തനങ്ങളും പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഓര്‍മ്മ ചെയര്‍മാന്‍ ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനന്ദ് പാലിയേറ്റീവ് നേഴ്‌സ് എം.കെ. ജൂലിക്ക് നല്‍കി നിര്‍വ്വഹിച്ചു.

 പുതുക്കോട്ട് രവീന്ദ്രന്‍, പപ്പന്‍ കന്നാട്ടി, പി.കെ. കൃഷ്ണദാസ്, കെ.കെ. സുവര്‍ണ്ണ, കെ.ബി. താര, കെ.എം. ശങ്കരന്‍, കെ.കെ. ലീല, പി.കെ. ലിജു, എം.കെ. മനോജ് കുമാര്‍, ഷൈല ചെറുവോട്ട്, കെ.കെ. അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഓര്‍മ്മ പാലിയേറ്റീവ് കെയര്‍ സെക്രട്ടറി പ്രകാശന്‍ കന്നാട്ടി സ്വാഗതവും ട്രഷറര്‍ എന്‍.സി. അബ്ദുറഹ്‌മാന്‍ നന്ദിയും പറഞ്ഞു. നിരവധി നാട്ടുകാരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373543/perambra-oommen-chandy-remembrance-palliative-equipment-distribution)