---
title: "എകെആര്‍ആര്‍ഡിഎ ഭാരവാഹികളും മേപ്പയ്യൂര്‍ സിഐടിയു കയറ്റിറക്ക് തൊഴിലാളികളുമായി ചേര്‍ന്ന് ചര്‍ച്ച നടത്തി"
english_title: "AKRRDA office bearers held discussions with Meppayur CITU loading and unloading workers."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373694/akrrda-office-bearers-held-discussions-with-meppayur-citu-loading-and-unloading-workers"
published_at: "2026-07-21T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f21d36accd_puls.JPG"
keywords: []
---

# എകെആര്‍ആര്‍ഡിഎ ഭാരവാഹികളും മേപ്പയ്യൂര്‍ സിഐടിയു കയറ്റിറക്ക് തൊഴിലാളികളുമായി ചേര്‍ന്ന് ചര്‍ച്ച നടത്തി

> **Lead Summary:** **ചെറുവണ്ണൂര്‍: **ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം വരുന്ന റേഷന്‍ സാധനങ്ങള്‍ കൃത്യമായി തൂക്കി ഇറക്കി റേഷന്‍ കട ഉടമയെ ബോദ്ധ്യപ്പെടുത്തണമെന്ന ദൗത്യവുമായി മുന്നോട്ട് പോകുന്ന ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിഭാരവാഹികളും മേപ്പയ്യൂരിലെ എആര്‍ഡി106, എആര്‍ഡി 94 എന്നി റേഷന്‍ കടകളിലെ കയറ്റിറക്ക് തൊഴിലാളികളുമായി ചേര്‍ന്ന് ചര്‍ച്ച നടത്തി.

## Article Content

**ചെറുവണ്ണൂര്‍: **ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം വരുന്ന റേഷന്‍ സാധനങ്ങള്‍ കൃത്യമായി തൂക്കി ഇറക്കി റേഷന്‍ കട ഉടമയെ ബോദ്ധ്യപ്പെടുത്തണമെന്ന ദൗത്യവുമായി മുന്നോട്ട് പോകുന്ന ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിഭാരവാഹികളും മേപ്പയ്യൂരിലെ എആര്‍ഡി106, എആര്‍ഡി 94 എന്നി റേഷന്‍ കടകളിലെ കയറ്റിറക്ക് തൊഴിലാളികളുമായി ചേര്‍ന്ന് ചര്‍ച്ച നടത്തി.

ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയില്‍ ഒരു തീരുമാനവും എടുക്കില്ലെന്നും നിലവില്‍ നിന്നും വ്യത്യസ്ഥമായി റേഷന്‍ സാധനങ്ങള്‍ തൂക്കി ഇറക്കാമെന്നും, ഇന്ന് കിട്ടി കൊണ്ടിരിക്കുന്ന ക്വിന്റലിന് 20 ക എന്നത് വര്‍ദ്ധിപ്പിച്ചു കിട്ടാന്‍ വേണ്ടി കരാറുകാരനുമായുള്ള ചര്‍ച്ചയില്‍ എകെആര്‍ആര്‍ഡിഎ യൂണിയന്റെ ഭാഗത്തുനിന്നും എല്ലാ വിധസഹായങ്ങളും ഉണ്ടാവണമെന്നും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

പൈസ വര്‍ദ്ധിപ്പിച്ച് കിട്ടാന്‍ വേണ്ടിയുള്ള ചര്‍ച്ചയില്‍ യൂണിയന്റെ ഭാഗത്ത് നിന്നും എല്ലാ സഹായങ്ങളും ജനറല്‍ സെക്രട്ടറി ഉറപ്പു നല്‍കുകയും ചെയ്തു. തൊഴിലാളികളുടെയും റേഷന്‍ കടകളുടെയും പ്രശ്‌നങ്ങള്‍ പരസ്പര ധാരണയിലൂടെ പരിഹരിക്കാന്‍ ഇരുകൂട്ടരും തയ്യാറാണെന്നും യോഗം വിലയിരുത്തി.

എകെആര്‍ആര്‍ഡിഎ സംസ്ഥാന സെക്രട്ടറിയും താലൂക്ക് ജനറല്‍ സെക്രട്ടറിയുമായ പി. പവിത്രന്‍, താലൂക്ക് സെക്രട്ടറിയും ഫര്‍ക്കാ ചെയര്‍മാനുമായ എ.കെ രാമചന്ദ്രന്‍, താലൂക്ക് എക്‌സിക്യൂട്ടിഫ് അഗം പി. മുരളീധരന്‍, മേപ്പയ്യൂര്‍ പഞ്ചായത്ത് കണ്‍വീനര്‍ വേണുഗോപാലന്‍, എആര്‍ഡി 106 ലൈസന്‍സി നാരായണന്‍, എആര്‍ഡി 94 ലൈസന്‍സി ലികേഷ് എന്നിവരും തൊഴിലാളികളുടെ ഭാഗത്ത് നിന്നും സിഐടിയു പ്രതിനിധികളായ സജീവന്‍, അബ്ദുറഹിമാന്‍തുടങ്ങിയവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373694/akrrda-office-bearers-held-discussions-with-meppayur-citu-loading-and-unloading-workers)