---
title: " വൈദ്യുതി പ്രതിസന്ധി ക്രിയാത്മകമായി പരിഹരിക്കണം; രാഷ്ട്രീയ ജനതാദള്‍"
english_title: "RJD Perambra Demands Urgent Steps to Resolve Kerala Power Crisis"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373704/rjd-perambra-power-crisis-solar-suggestion-kerala"
published_at: "2026-07-21T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f282eee307_rjd.jpg"
keywords: ["RJD Perambra", "Kerala power crisis", "solar energy", "electricity shortage"]
---

#  വൈദ്യുതി പ്രതിസന്ധി ക്രിയാത്മകമായി പരിഹരിക്കണം; രാഷ്ട്രീയ ജനതാദള്‍

> **Lead Summary:** പേരാമ്പ്ര: സംസ്ഥാനം നിലവില്‍ അനുഭവിക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ ആര്‍ജെഡി പേരാമ്പ്ര മണ്ഡലം നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

പേരാമ്പ്ര: സംസ്ഥാനം നിലവില്‍ അനുഭവിക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ ആര്‍ജെഡി പേരാമ്പ്ര മണ്ഡലം നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇതിനായി സംസ്ഥാനത്ത് പുരപ്പുറ സോളാര്‍ വൈദ്യുതി പദ്ധതി കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പവര്‍ ഗ്രിഡിലേക്ക് വ്യക്തികള്‍ വില്‍ക്കുന്ന വൈദ്യുതിക്ക് വില കുറച്ച വൈദ്യുതി ബോര്‍ഡിന്റെ മുന്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും പേരാമ്പ്രയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.

സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്തത്തോടെ വിപുലമായ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനൊപ്പം കാറ്റ്, തിരമാല എന്നിവ പ്രയോജനപ്പെടുത്തിയുള്ള പ്ലാന്റുകള്‍ കൂടി ഈ രംഗത്ത് സൃഷ്ടിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

ഇതിലൂടെ വൈദ്യുതി ഉത്പാദനത്തിലെ കുറവ് പരിഹരിക്കുന്നതിനൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ദീര്‍ഘവീക്ഷണത്തോടെയുള്ള ബദല്‍ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് നേതാക്കള്‍ നിര്‍ദ്ദേശിച്ചു.

ആര്‍ജെഡി ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജീവന്‍ മല്ലിശ്ശേരി അധ്യക്ഷത വഹിച്ചു.

സംസ്ഥാന, ജില്ലാ ഭാരവാഹികളായ കെ. ലോഹ്യ, എം.കെ പ്രേമന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ജെ.എന്‍ പ്രേംഭാസിന്‍, കെ.ജി രാമനാരായണന്‍, വത്സന്‍ എടക്കോടന്‍, സി.ഡി പ്രകാശ്, സുനില്‍ ഓടയില്‍, നിഷാദ് പൊന്നന്‍കണ്ടി, സി. വിനോദ്, ഹരിഗോവിന്ദ്, കല്ലോട് ഗോപാലന്‍, പി. ജിഷ തുടങ്ങിയവര്‍ സംസാരിച്ചു.

വൈദ്യുതി മേഖലയിലെ പ്രതിസന്ധി ജനജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും, നവീകരിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373704/rjd-perambra-power-crisis-solar-suggestion-kerala)