---
title: "കര്‍ഷക ആത്മഹത്യ : പേരാമ്പ്രയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു"
english_title: "A protest flame was organized in the wake of the farmer suicide"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37372/a-protest-flame-was-organized-in-the-wake-of-the-farmer-suicide"
published_at: "2022-04-13T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62565a3498e7a_BJP1.jpg"
keywords: []
---

# കര്‍ഷക ആത്മഹത്യ : പേരാമ്പ്രയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര : **തിരുവല്ലയിലെ കര്‍ഷക ആത്മഹത്യയില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കര്‍ഷക മോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **തിരുവല്ലയിലെ കര്‍ഷക ആത്മഹത്യയില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കര്‍ഷക മോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ. കെ. രജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയത്തിന്റെ അവസാനത്തെ ഉദാഹരണമാണ് തിരുവല്ലയിലെ കര്‍ഷകന്റെ ആത്മഹത്യയിലൂടെ വ്യക്തമാകുന്നതെന്ന് രജീഷ് ആരോപിച്ചു.

ബിനീഷ് എടവരാട് അദ്ധ്യക്ഷത വഹിച്ചു. തറമല്‍ രാഗേഷ്, കെ. രാഘവന്‍, കെ.കെ. സജീവന്‍, എന്‍.ഇ. ചന്ദ്രന്‍, ഗിരിഷ് പുതിയോട്ടില്‍, കെ. ദീപേഷ് കുമാര്‍, സി.സി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37372/a-protest-flame-was-organized-in-the-wake-of-the-farmer-suicide)