---
title: "ചെറുവണ്ണൂരില്‍ കെ.സി. മൊയ്തിയുടെ ആറാമത് ചരമവാര്‍ഷിക അനുസ്മരണം നടത്തി"
english_title: "KC Moitheen 6th Death Anniversary Commemoration Held in Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373721/kc-moitheen-6th-death-anniversary-cheruvannur"
published_at: "2026-07-21T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f349b435b0_Untitled-1_copy.JPG"
keywords: ["KC Moitheen", "Cheruvannur", "Swaraj Janashree Krishi Bhavan"]
---

# ചെറുവണ്ണൂരില്‍ കെ.സി. മൊയ്തിയുടെ ആറാമത് ചരമവാര്‍ഷിക അനുസ്മരണം നടത്തി

> **Lead Summary:** **ചെറുവണ്ണൂര്‍:** സ്വരാജ് ജനശ്രീ കൃഷിഭവന്‍ യൂണിറ്റിന്റെ മുന്‍ സജീവ പ്രവര്‍ത്തകനും ജനപ്രിയ നേതാവുമായിരുന്ന കെ.സി. മൊയ്തിയുടെ ആറാമത് ചരമവാര്‍ഷിക അനുസ്മരണ യോഗം സംഘടിപ്പിച്ചു. 

## Article Content

**ചെറുവണ്ണൂര്‍:** സ്വരാജ് ജനശ്രീ കൃഷിഭവന്‍ യൂണിറ്റിന്റെ മുന്‍ സജീവ പ്രവര്‍ത്തകനും ജനപ്രിയ നേതാവുമായിരുന്ന കെ.സി. മൊയ്തിയുടെ ആറാമത് ചരമവാര്‍ഷിക അനുസ്മരണ യോഗം സംഘടിപ്പിച്ചു. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ നാടിനും സംഘടനയ്ക്കും വേണ്ടി അദ്ദേഹം നല്‍കിയ സേവനങ്ങള്‍ അനുസ്മരിച്ചുകൊണ്ടാണ് യോഗം നടന്നത്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന വ്യക്തിയായിരുന്നു കെ.സി. മൊയ്തിയെന്ന് അവര്‍ പറഞ്ഞു.

സ്വരാജ് ജനശ്രീ കൃഷിഭവന്‍ യൂനിറ്റ് ഓഫീസില്‍ നടന്ന അനുസ്മരണ യോഗത്തില്‍ പി.കെ. രാജു അധ്യക്ഷത വഹിച്ചു. കെ.സി. മൊയ്തിയുടെ ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ട് രാമദാസ് സൗപര്‍ണിക, കെ.കെ. മനോജ്, കെ.ടി. അമീര്‍, അജിത് കുമാര്‍, വി.പി. കുഞ്ഞബ്ദുള്ള, വി.പി. അമ്മത്, അനീസുദ്ദീന്‍, മൂസ്സ എന്നിവര്‍ സംസാരിച്ചു. 

കൃഷി മേഖലയുടെയും സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും പുരോഗതിക്കായി കെ.സി. മൊയ്തി നടത്തിയ ഇടപെടലുകള്‍ ഇന്നും മാതൃകയാണെന്ന് നേതാക്കള്‍ പറഞ്ഞു. അദ്ദേഹം മുന്നോട്ട് വെച്ച സഹകരണത്തിന്റെയും സേവനത്തിന്റെയും മൂല്യങ്ങള്‍ യുവതലമുറ ഏറ്റെടുക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373721/kc-moitheen-6th-death-anniversary-cheruvannur)