---
title: "എംഡിഎംഎയുമായി കൂത്താളി സ്വദേശി പൊലീസ് പിടിയിൽ"
english_title: "Police arrest Koothali native with MDMA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373804/meepayur-police-arrest-mdma-kunam-vellikavu"
published_at: "2026-07-21T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f84878c3de_1001461463.jpg"
keywords: ["Meepayur Police", "MDMA", "Drug Seizure", "Dandruff Squad", "Kunam Vellikavu"]
---

# എംഡിഎംഎയുമായി കൂത്താളി സ്വദേശി പൊലീസ് പിടിയിൽ

> **Lead Summary:** **മേപ്പയ്യൂർ** : ഓപ്പറേഷൻ തൂഫാനിൽ എംഡിഎംഎയുമായി കൂത്താളി സ്വദേശി മേപ്പയ്യൂർ പൊലീസിൻ്റെ പിടിയിൽ. കൂത്താളി കല്ലൂർക്കാവിന് സമീപം കല്ലൂർ മൂഴിയിൽ റിയാസ് ആണ് പിടിയിലായത്.

## Article Content

**മേപ്പയ്യൂർ** : ഓപ്പറേഷൻ തൂഫാനിൽ എംഡിഎംഎയുമായി കൂത്താളി സ്വദേശി മേപ്പയ്യൂർ പൊലീസിൻ്റെ പിടിയിൽ. കൂത്താളി കല്ലൂർക്കാവിന് സമീപം കല്ലൂർ മൂഴിയിൽ റിയാസ് ആണ് പിടിയിലായത്.

മേപ്പയ്യൂരിനടത്ത് കൂനംവള്ളിക്കാവ് ബസ് സ്റ്റോപ്പിന് സമീപം വെച്ച് ഇന്ന് വൈകിട്ട് 3 മണിയോടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് റൂറൽ എസ്പിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡ് നടത്തിയ പരിശോധനക്കിടയിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ഇയാളിൽ നിന്നും 0.640 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രദേശത്ത് രാസ ലഹരി വില്പന നടത്തുന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പിടി കൂടിയവരുമായി ഇയാൾക്ക് ബന്ധമുള്ളതായി സംശയിക്കുന്നു.

മേപ്പയൂർ പൊലീസ് സബ്ബ് ഇൻസ്പക്ടർമാരായ എം സുജിലേഷ്. , കുഞ്ഞമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ. എം ബിനിൽ കുമാർ, കെ ലെസിത്ത്. വടകര റൂറൽ എസ് പി ഡാൻസാഫ് സ്ക്വാഡിലെ അംഗങ്ങളായ എഎസ്ഐ സി.എം സുനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ലിധിൻ, സിഞ്ചു ദാസ് , മിഥുൻ മോഹൻ തുടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

വൈദ്യ പരിശോധനക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373804/meepayur-police-arrest-mdma-kunam-vellikavu)