---
title: "രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം റിദിന്‍ ദാമുവിന്"
english_title: "Second K S Praveenkumar Memorial Photography Award to Ridin Damu for Bhakshana Changala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373906/ks-praveenkumar-memorial-photography-award-ridin-damu"
published_at: "2026-07-22T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6078c265c01_lala.JPG"
keywords: ["K S Praveenkumar Memorial Award", "Ridin Damu", "Thrissur Press Club"]
---

# രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം റിദിന്‍ ദാമുവിന്

> **Lead Summary:** **തൃശൂര്‍: **ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫറും അകാലത്തില്‍ നമ്മില്‍ നിന്ന് വിടപറഞ്ഞവനുമായ കെ. എസ്. പ്രവീണ്‍കുമാറിന്റെ ഓര്‍മ്മയ്ക്കായി തൃശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ രണ്ടാമത് ഫോട്ടോഗ്രഫി പുരസ്‌കാരം മാതൃഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ മേപ്പയ്യൂര്‍ സ്വദേശി റിദിന്‍ ദാമുവിന്. '

## Article Content

**തൃശൂര്‍: **ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫറും അകാലത്തില്‍ നമ്മില്‍ നിന്ന് വിടപറഞ്ഞവനുമായ കെ. എസ്. പ്രവീണ്‍കുമാറിന്റെ ഓര്‍മ്മയ്ക്കായി തൃശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ രണ്ടാമത് ഫോട്ടോഗ്രഫി പുരസ്‌കാരം മാതൃഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ മേപ്പയ്യൂര്‍ സ്വദേശി റിദിന്‍ ദാമുവിന്. '

ഭക്ഷണ ചങ്ങല എന്ന അദ്ദേഹത്തിന്റെ ചിത്രത്തിന് അവാര്‍ഡ് ലഭിച്ചത്. മേപ്പയ്യൂര്‍ സ്വദേശി പ്രവീണ്‍കുമാറിന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ രണ്ടാമത് ഫോട്ടോഗ്രഫി പുരസ്‌കാരത്തിന് മേപ്പയ്യൂര്‍ സ്വദേശി റിദിന്‍ ദാമു അര്‍ഹനായത്. 

ഭക്ഷണ ചങ്ങല' എന്ന അദ്ദേഹത്തിന്റെ ചിത്രമാണ് അവാര്‍ഡിന് അര്‍ഹമായത്. 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ പ്രചാരണത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സ്ഥാപിച്ച ശില്‍പങ്ങള്‍ക്ക് മുന്നില്‍ ഭക്ഷണത്തിനായി നിരനിരയായി കാത്തുനില്‍ക്കുന്നവരെയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ എന്ന സംഘടന ഇവിടെ ദിവസവും നല്‍കുന്ന സൗജന്യ ഉച്ചഭക്ഷണത്തിനായുള്ള കാത്തിരിപ്പിന്റെ ദൃശ്യമാണിത്. 

വെറും ഒരു വാര്‍ത്താ ചിത്രം എന്നതിനപ്പുറം, അതിലെ മനുഷ്യരുടെ ദൈന്യതയും പ്രതീക്ഷയും കാവ്യാത്മകമായി പകര്‍ത്തിയതാണ് ജൂറിയെ ആകര്‍ഷിച്ചത്.

ആള്‍ക്കൂട്ടത്തിനിടയിലും ഓരോ മുഖത്തും തെളിയുന്ന ജീവിതത്തിന്റെ ആഴം വ്യക്തമാക്കുന്ന ഈ ഫ്രെയിം ഏകകണ്ഠമായാണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്. 

30 ലധികം എന്‍ട്രികളാണ് മത്സരത്തിന് ലഭിച്ചത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ മോണാലിസ ജനാര്‍ദ്ദനന്‍, മുതിര്‍ന്ന ഫോട്ടോ ജേര്‍ണലിസ്റ്റുകളായ കെ. കെ. രുദ്രാക്ഷന്‍, ജോണ്‍സണ്‍ വി. ചിറയത്ത് എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്.

ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ ശിവപ്രസാദ് എം.എയുടെ ചിത്രം ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373906/ks-praveenkumar-memorial-photography-award-ridin-damu)