---
title: "കാര്‍ഗില്‍ വിജയ് ദിവസ്: കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്മരണാഞ്ജലിയും ദീപം തെളിക്കലും"
english_title: "Kargil Vijay Diwas 2026: Calicut Defence Trust and Care to Hold Memorial and Lamp Lighting in Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373914/kargil-vijay-diwas-calicut-defence-trust-memorial-2026"
published_at: "2026-07-22T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a607f839d606_lala.JPG"
keywords: ["Kargil Vijay Diwas", "Calicut Defence Trust and Care", "Kozhikode News", "Kargil Martyrs"]
---

# കാര്‍ഗില്‍ വിജയ് ദിവസ്: കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്മരണാഞ്ജലിയും ദീപം തെളിക്കലും

> **Lead Summary:** **പേരാമ്പ്ര:** 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി ജീവന്‍ ബലികഴിച്ച ധീര ജവാന്മാരെ സ്മരിച്ച് 27-ാമത് കാര്‍ഗില്‍ വിജയ് ദിവസ് ജൂലൈ 26-ന് ജില്ലയിലുടനീളം ആചരിക്കും.

## Article Content

**പേരാമ്പ്ര:** 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി ജീവന്‍ ബലികഴിച്ച ധീര ജവാന്മാരെ സ്മരിച്ച് 27-ാമത് കാര്‍ഗില്‍ വിജയ് ദിവസ് ജൂലൈ 26-ന് ജില്ലയിലുടനീളം ആചരിക്കും.

സൈനികരുടെയും അര്‍ദ്ധസൈനികരുടെയും പൂര്‍വ സൈനികരുടെയും കൂട്ടായ്മയായ കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയറിന്റെ ആഭിമുഖ്യത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ സ്മരണാഞ്ജലിയും ദീപം തെളിക്കല്‍ ചടങ്ങും സംഘടിപ്പിക്കുന്നത്. 

രക്തസാക്ഷികളുടെ ത്യാഗം പുതലമുറയ്ക്ക് കൂടി പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

വടകര, പേരാമ്പ്ര, കുറ്റ്യാടി, കൊയിലാണ്ടി, കുന്നമംഗലം, ബാലുശ്ശേരി, കാക്കോടി എന്നീ ഏഴ് പ്രധാന കേന്ദ്രങ്ങളിലാണ് പ്രധാന അനുസ്മരണ സമ്മേളനങ്ങള്‍ നടക്കുക.

ഓരോ കേന്ദ്രത്തിലും രക്തസാക്ഷികളുടെ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയും മെഴുകുതിരി തെളിക്കലും ഉണ്ടാകും. 

മുന്‍ സൈനികര്‍, വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.

നൂറുകണക്കിന് ആളുകള്‍ വിവിധ ഇടങ്ങളിലായി ഒത്തുചേര്‍ന്ന് രക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിക്കും. 500-ലധികം ഇന്ത്യന്‍ ജവാന്മാരാണ് കാര്‍ഗില്‍ യുദ്ധത്തില്‍ മാതൃഭൂമിക്കായി ജീവന്‍ നല്‍കിയത്.

അവരുടെ ധീരതയും സമര്‍പ്പണവും ഓര്‍ക്കുന്നതിനായാണ് എല്ലാ വര്‍ഷവും ജൂലൈ 26 കാര്‍ഗില്‍ വിജയ് ദിവസമായി രാജ്യം ആചരിക്കുന്നത്.

രാജ്യസ്‌നേഹത്തിന്റെ പ്രതീകമായ ഈ ദിനത്തില്‍ നടക്കുന്ന സ്മരണാഞ്ജലി പരിപാടികളില്‍ പരമാവധി പൊതുജനങ്ങള്‍ പങ്കാളികളാകണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373914/kargil-vijay-diwas-calicut-defence-trust-memorial-2026)