---
title: "കണി കാണാം നല്ല സമയത്ത്‌"
english_title: "Good time to see the trap‌"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37394/vishukani-should-be-seen-from-435-am"
published_at: "2022-04-13T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62567b185643a_0000 vishu kani22.jpg"
keywords: []
---

# കണി കാണാം നല്ല സമയത്ത്‌

> **Lead Summary:**  **കോഴിക്കോട്**: മേടം രണ്ട് വെള്ളിയാഴ്ച പുലര്‍ച്ചെ 4.35 മുതല്‍ 5.40 വരെ കണി കാണാന്‍ ശുഭസമയമാണെന്നു പണിക്കര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ചെയര്‍മാന്‍ ബേപ്പൂര്‍ ടി.കെ. മുരളീധരന്‍ പണിക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

 **കോഴിക്കോട്**: മേടം രണ്ട് വെള്ളിയാഴ്ച പുലര്‍ച്ചെ 4.35 മുതല്‍ 5.40 വരെ കണി കാണാന്‍ ശുഭസമയമാണെന്നു പണിക്കര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ചെയര്‍മാന്‍ ബേപ്പൂര്‍ ടി.കെ. മുരളീധരന്‍ പണിക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഈ വര്‍ഷം അതിവര്‍ഷവും വരള്‍ച്ചയും പ്രകൃതിക്ഷോഭവും അപ്രതീക്ഷിത കൊടുങ്കാറ്റിനും വലിയ ഭൂകമ്പത്തിനും സാധ്യതയുണ്ടെന്നും നിരവധി ജീവനുകള്‍ നഷ്ടമായേക്കാമെന്നും ഭാരവാഹികള്‍ പറഞ്ഞു.

നിരന്തരമായ ജാഗ്രതകൊണ്ട് ഇതിനെ അതിജീവിക്കാന്‍ കഴിയും. അതിര്‍ത്തിസുരക്ഷ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കരുതല്‍ എടുക്കണം.

ആരോഗ്യകാര്യത്തില്‍ പുതിയ ഇനം രോഗങ്ങളും സാംക്രമികരോഗങ്ങളും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പരിസരശുചിത്വം നടത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കൂട്ടിചേര്‍ത്തു.

വൈസ് ചെയര്‍മാന്‍ ചെലവൂര്‍ ഹരിദാസന്‍ പണിക്കര്‍, ജ്യോതിഷസഭ ചെയര്‍മാന്‍ എം.വി. വിജീഷ് പണിക്കര്‍,  ജ്യോതിഷസഭ ജനറല്‍ സെക്രട്ടറി മൂലയില്‍ മനോജ് പ ണിക്കര്‍,  വല്‍സരാജന്‍ പണിക്കര്‍,  അനില്‍ പണിക്കര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37394/vishukani-should-be-seen-from-435-am)