---
title: " കുളക്കണ്ടം ക്ഷീര സംഘം തെരഞ്ഞെടുപ്പ്; ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു"
english_title: "Kulakkandam Dairy Cooperative Election: Official Panel Elected Unopposed in Kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373943/kulakkandam-dairy-cooperative-election-unopposed-kadiyangad"
published_at: "2026-07-22T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6097562fc5b_thira.jpg"
keywords: ["Kadiyangad", "Kulakkandam", "Dairy Cooperative", "Election", "Cooperative Society", "Changaroth"]
---

#  കുളക്കണ്ടം ക്ഷീര സംഘം തെരഞ്ഞെടുപ്പ്; ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു

> **Lead Summary:** കടിയങ്ങാട്: ചങ്ങരോത്ത് പഞ്ചായത്തിലെ കുളക്കണ്ടം ക്ഷീര സഹകരണ സംഘത്തിന്റെ ഭരണസമിതിയിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു. സംഘത്തിന്റെ വാര്‍ഷിക പൊതുയോഗത്തോട് അനുബന്ധിച്ച് നടന്ന തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് മുഴുവന്‍ ഭാരവാഹികളെയും വോട്ടെടുപ്പില്ലാതെ തന്നെ തെരഞ്ഞെടുത്തു.

## Article Content

കടിയങ്ങാട്: ചങ്ങരോത്ത് പഞ്ചായത്തിലെ കുളക്കണ്ടം ക്ഷീര സഹകരണ സംഘത്തിന്റെ ഭരണസമിതിയിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു. സംഘത്തിന്റെ വാര്‍ഷിക പൊതുയോഗത്തോട് അനുബന്ധിച്ച് നടന്ന തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് മുഴുവന്‍ ഭാരവാഹികളെയും വോട്ടെടുപ്പില്ലാതെ തന്നെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി എ.കെ. സന്തോഷ് അയനികുന്നുമ്മലിനെയും വൈസ് പ്രസിഡന്റായി വി.കെ ലേഖയെയും എതിരില്ലാതെ തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങളായി കുളങ്ങര അശോകന്‍, പി. രാജന്‍, കെ.കെ. ബാലകൃഷ്ണന്‍, എം.ടി. നാണു, പി. മോളി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സംഘത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ ഭരണസമിതി മുന്‍ഗണന നല്‍കുമെന്ന് പുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പറഞ്ഞു.

സംഘത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.തെരഞ്ഞെടുപ്പ് സമാധാനപരമായും ജനാധിപത്യപരമായും നടന്നുവെന്ന് തെരഞ്ഞെടുപ്പ് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373943/kulakkandam-dairy-cooperative-election-unopposed-kadiyangad)