---
title: " പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന: നിയമലംഘനങ്ങള്‍ക്ക് പിഴ"
english_title: "Health Department Inspection at Perambra Bypass Restaurants, Fines Imposed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/373960/perambra-bypass-restaurant-health-inspection-fine"
published_at: "2026-07-22T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a609f7237973_food.jpg"
keywords: ["Perambra", "Bypass", "Health Inspection", "Food Safety", "Restaurants", "Fine", "Kerala Health Department"]
---

#  പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന: നിയമലംഘനങ്ങള്‍ക്ക് പിഴ

> **Lead Summary:** പേരാമ്പ്ര: മഴക്കാലത്ത് രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകളില്‍ പരിശോധന നടത്തി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരും ഫുഡ് സേഫ്റ്റി ഓഫീസര്‍മാരും സംയുക്തമാണ് പരിശോധന നടത്തിയത്.

## Article Content

പേരാമ്പ്ര: മഴക്കാലത്ത് രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകളില്‍ പരിശോധന നടത്തി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരും ഫുഡ് സേഫ്റ്റി ഓഫീസര്‍മാരും സംയുക്തമാണ് പരിശോധന നടത്തിയത്.

ബൈപ്പാസിലെ ഇരുപതോളം ഭക്ഷണശാലകളിലാണ് ഒരേസമയം പരിശോധന നടത്തിയത്. പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്നതും, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുന്നതും, കച്ചവടത്തിന് ആവശ്യമായ ലൈസന്‍സും മറ്റ് രേഖകളും ഇല്ലാത്തതുമായ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയില്‍ മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിനും നിരവധി കടകള്‍ക്ക് പിഴ ചുമത്തി. ഭക്ഷണപദാര്‍ത്ഥങ്ങള്‍ മൂടിവെക്കാതെ സൂക്ഷിക്കുന്നതും തൊഴിലാളികള്‍ ശുചിത്വം പാലിക്കാത്തതും പരിശോധനയില്‍ കണ്ടെത്തി.

മഴക്കാലത്ത് ജലജന്യ രോഗങ്ങളും ഭക്ഷ്യവിഷബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കര്‍ശന പരിശോധന നടത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും പരിശോധന തുടരുമെന്നും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പൊതുജനങ്ങളും സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/373960/perambra-bypass-restaurant-health-inspection-fine)