---
title: "ബേപ്പൂരിലെ 'ഫ്‌ളോട്ടിങ്‌ ബ്രിഡ്ജ്' പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി"
english_title: "The 'Floating Bridge' in Beypore has been suspended"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37411/the-floating-bridge-in-beypore-has-been-suspended"
published_at: "2022-04-13T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256896d7e7ac_0000 flotting bridge.jpg"
keywords: []
---

# ബേപ്പൂരിലെ 'ഫ്‌ളോട്ടിങ്‌ ബ്രിഡ്ജ്' പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി

> **Lead Summary:** **ബേപ്പൂര്‍** : കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ബേപ്പൂരിലെ 'ഫ്‌ളോട്ടിങ്‌ ബ്രിഡ്ജ്' പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി.

## Article Content

**ബേപ്പൂര്‍** : കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ബേപ്പൂരിലെ 'ഫ്‌ളോട്ടിങ്‌ ബ്രിഡ്ജ്' പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി.

ന്യൂനമര്‍ദത്തിന്റെ ഭാഗമായുള്ള കാലാവസ്ഥ മുന്നറിയിപ്പിനൊപ്പം കടല്‍ പ്രക്ഷുബ്ധമായി തിരമാലകള്‍ തീരത്തേക്ക് ഇരച്ചുകയറുന്നതിനാലും സഞ്ചാരികള്‍ക്കുണ്ടായേക്കാവുന്ന അസൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് തിങ്കളാഴ്ച മുതല്‍ ബ്രിഡ്ജ് പ്രവര്‍ത്തനം നിര്‍ത്തി കരയില്‍ കയറ്റിയത്.

തുടങ്ങിയതുമുതല്‍ വിനോദ സഞ്ചാരികള്‍ ഇരച്ചെത്തിക്കൊണ്ടിരുന്ന ബേപ്പൂര്‍ പുലിമുട്ട് തീരത്തെ കടലിലേക്കുള്ള ഫ്‌ളോട്ടിങ്‌ ബ്രിഡ്ജ് അതീവ സുരക്ഷാ സംവിധാനത്തോടെയാണ് പ്രവര്‍ത്തിച്ചുവന്നത്.

കഴിഞ്ഞ ദിവസം പവിലിയനിലേക്കുപോലും തിരമാല ഇരച്ചുകയറിയിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പ് നിലനില്‍ക്കേ കടലില്‍ സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയാണ് താത്കാലികമായി ഫ്‌ലോട്ടിങ് ബ്രിഡ്ജ് നിര്‍ത്തിയതെന്നും കാലാവസ്ഥ സാധാരണ നിലയിലായാല്‍ ഉടന്‍ ആരംഭിക്കുമെന്നും നടത്തിപ്പുകാരായ ക്യാപ്ച്ചര്‍ ഡേയ്സ് പ്രതിനിധി നിഖില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37411/the-floating-bridge-in-beypore-has-been-suspended)