---
title: " പന്തിരിക്കരയില്‍ തെരുവുനായയുടെ കടിയേറ്റ് ഒന്‍പത് വയസ്സുകാരന് പരിക്ക്"
english_title: "Boy Injured in Stray Dog Attack at Panthirikkara Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/374122/panthirikkara-stray-dog-attack-boy-injured-kozhikode"
published_at: "2026-07-23T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61dc6fa6f67_frtyyyyyy.jpg"
keywords: []
---

#  പന്തിരിക്കരയില്‍ തെരുവുനായയുടെ കടിയേറ്റ് ഒന്‍പത് വയസ്സുകാരന് പരിക്ക്

> **Lead Summary:** കോഴിക്കോട്: പന്തിരിക്കരയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 9 വയസ്സുകാരന് പരിക്കേറ്റു. ഇന്ന് രാവിലെ 6.30 മണിയോടെയാണ് സംഭവം. മദ്രസയിലേക്ക് പോകുന്നതിനിടെയാണ് പന്തിരിക്കര സ്വദേശിയും പലചരക്ക് വ്യാപാരിയുമായ ആയിഷ മന്‍സില്‍ സുലൈമാന്റെ മകന്‍ ഹംദാനെ നായ ആക്രമിച്ചത്.

## Article Content

കോഴിക്കോട്: പന്തിരിക്കരയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 9 വയസ്സുകാരന് പരിക്കേറ്റു. ഇന്ന് രാവിലെ 6.30 മണിയോടെയാണ് സംഭവം. മദ്രസയിലേക്ക് പോകുന്നതിനിടെയാണ് പന്തിരിക്കര സ്വദേശിയും പലചരക്ക് വ്യാപാരിയുമായ ആയിഷ മന്‍സില്‍ സുലൈമാന്റെ മകന്‍ ഹംദാനെ നായ ആക്രമിച്ചത്.

ചങ്ങരോത്ത് എംയുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹംദാന്‍. നായയുടെ കടിയേറ്റ് കുട്ടിയുടെ കൈക്ക് പരിക്കേറ്റു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവം പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. പന്തിരിക്കര, ചങ്ങരോത്ത് മേഖലകളില്‍ തെരുവുനായകളുടെ ശല്യം രൂക്ഷമായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ സ്‌കൂളിലേക്കും മദ്രസയിലേക്കും പോകുന്ന കുട്ടികള്‍ക്ക് ഇത് വലിയ ഭീഷണിയായിട്ടുണ്ട്. അടിയന്തരമായി നായ ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

പേരാമ്പ്രയിലെ ഹോട്ടല്‍ തൊഴിലാളിയായ വേങ്ങേരിയില്‍ രാജനും (54 ) ഇന്ന് രാവിലെ നായയുടെ കടിയേറ്റിരുന്നു.ഇദ്ദേഹവും കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന നായയുടെ ആക്രമണങ്ങള്‍ ആളുകളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/374122/panthirikkara-stray-dog-attack-boy-injured-kozhikode)